Thursday, April 25, 2024
HomeIndiaമേല്‍ക്കൂരയില്‍ നിന്ന് പ്ലാസ്റ്റര്‍ അടര്‍ന്നുവീണു; എട്ടുവയസുകാരി മരിച്ചു

മേല്‍ക്കൂരയില്‍ നിന്ന് പ്ലാസ്റ്റര്‍ അടര്‍ന്നുവീണു; എട്ടുവയസുകാരി മരിച്ചു

മുംബൈ : 24 നില കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് പ്ലാസ്റ്റര്‍ അടര്‍ന്നുവീണ് സാരമായി പരിക്കേറ്റ എട്ടുവയസുകാരി മരിച്ചു.

കൃഷ പട്ടേല്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മുംബൈ ചന്ദന്‍വാഡിയിലെ ശ്രീപദി അപ്പാര്‍ട്ടുമെന്റില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ ഒന്നരയോടെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

അഗ്നിശമന സേനയെത്തിയാണ് പെണ്‍കുട്ടിയെ പുറത്തെത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular