Wednesday, October 4, 2023
HomeIndiaനവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയ്ക്ക് എതിരെ അമ്മ കേസ് കൊടുത്തു; മകന്റെ ഭാര്യ വീട്ടിലെത്തി മര്‍ദ്ദിച്ചെന്ന് പരാതി

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയ്ക്ക് എതിരെ അമ്മ കേസ് കൊടുത്തു; മകന്റെ ഭാര്യ വീട്ടിലെത്തി മര്‍ദ്ദിച്ചെന്ന് പരാതി

മുംബൈ : ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയയ്ക്ക് എതിരെ നടന്റെ അമ്മ മെഹ്റുന്നിസ സിദ്ദിഖി പൊലീസില്‍ പരാതി നല്‍കി. മകന്റെ ഭാര്യ വീട്ടിലെത്തി മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പരാതി നല്‍കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വെര്‍സോവ പൊലീസ് ആലിയയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 452, 323, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ആലിയയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, മെഹ്റുന്നിസയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആലിയ പ്രതികരിച്ചു. നേരത്തെ തന്നെ മെഹ്റുന്നിസയും ആലിയയും തമ്മില്‍ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2010ലാണ് നവാസുദ്ദീന്‍ സിദ്ദിഖിയും ആലിയയും വിവാഹിതരായത്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആലിയ-നവാസുദ്ദീന്‍ ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. 2020ല്‍ സിദ്ദിഖിയില്‍ നിന്നും ആലിയ വിവാഹമോചനം നേടിയിരുന്നു. പിന്നീട് ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്തിയ ആലിയ തന്റെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular