Wednesday, April 24, 2024
HomeKeralaആർഎസ്എസിനെ താലിബാനുമായി ഉപമിച്ച സംഭവം- ജാവേദ് അക്തറിനെതിരെ കേസ്

ആർഎസ്എസിനെ താലിബാനുമായി ഉപമിച്ച സംഭവം- ജാവേദ് അക്തറിനെതിരെ കേസ്

മുംബൈ : ആർഎസ്എസിനെ താലിബാനുമായി താരതമ്യം ചെയ്ത സംഭവത്തിൽ എഴുത്തുകാരൻ ജാവേദ് അക്തറിനെതിരെ കേസ് എടുത്ത് പോലീസ്. അഭിഭാഷകനായ സന്തോഷ് ദുബെ നൽകിയ പരാതിയിലാണ് നടപടി. ആർഎസ്എസിനെ അപമാനിച്ചുകൊണ്ടുള്ള പരാമർശത്തിൽ മുലന്ദ് പോലീസാണ് നടപിടി സ്വീകരിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 500ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആർഎസ്എസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ സന്തോഷ് ജാവേദ് അക്തറിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് എടുത്തിരിക്കുന്നത്. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്.

ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആർഎസ്എസിനെ താലിബാനോട് ഉപമിച്ച് ജാവേദ് അക്തർ പരാമർശം നടത്തിയത്. ആർഎസ്എസിനെ പിന്തുണയ്‌ക്കുന്നവർ താലിബാനെയാണ് പിന്തുണയ്‌ക്കുന്നത് എന്നായിരുന്നു പരാമർശം. സംഭവത്തിൽ അക്തറിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് രജിസ്റ്റർ ചയ്തിട്ടുള്ളത്. ഇതിന് പുറമേ താനെ കോടതിയിലും കേസുകൾ ഉണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular