Friday, March 29, 2024
HomeIndiaമലപ്പുറവും വയനാടും അടക്കം 60 മണ്ഡലങ്ങള്‍ ലക്ഷ്യം വെച്ച്‌ ബിജെപി; പ്രത്യേക കാമ്ബെയ്ന്‍

മലപ്പുറവും വയനാടും അടക്കം 60 മണ്ഡലങ്ങള്‍ ലക്ഷ്യം വെച്ച്‌ ബിജെപി; പ്രത്യേക കാമ്ബെയ്ന്‍

ദില്ലി : ലോക്സഭ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്ബെയ്നുമായി ബി ജെ പി. 60 മണ്ഡലങ്ങള്‍ ലക്ഷ്യം വെച്ചാണ് പ്രചരണ പരിപാടികള്‍ നടത്തുക.

അടുത്തിടെ ചേര്‍ന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ന്യൂനപക്ഷങ്ങളെ ഉന്നമിട്ട് പ്രത്യേക പ്രചരണം നടത്തണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നോട്ട് വെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് പരിപാടി ആസൂത്രണം ചെയ്യുന്നതെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ധിഖി പറഞ്ഞു.

60 ലോക്സഭ മണ്ഡലങ്ങളില്‍ ജനസമ്ബര്‍ക്ക പരിപാടിമധ്യപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; 11 ഇടത്ത് ബിജെപി ജയം..8 ഇടത്ത് ജയിച്ച്‌ കോണ്‍ഗ്രസുംന്യൂനപക്ഷ ദനസംഖ്യ 60 ശതമാനത്തില്‍ കൂടുതല്‍ ഉള്ള 60 ലോക്സഭ മണ്ഡലങ്ങളിലാണ് ജനസമ്ബര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നത്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി നാല് മാസം നീണ്ട് നില്‍ക്കുന്നതാണ് പരിപാടി. കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലവും ഇതില്‍ ഉള്‍പ്പെടുന്നു. പ്രചരണത്തിനിടെ പ്രാദേശിക മത ഗുരുക്കന്‍മാര്‍, മുസ്ലീം സമുദായത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വ്യവസായിക പ്രമുഖര്‍, സാമൂഹിക , സാംസ്കാരിക മേഖലയില്‍ പ്രശസ്തരായിട്ടുള്ളവര്‍ എന്നിവരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.

 നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍

ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുന്നതിനോടൊപ്പം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ന്യൂനപക്ഷങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജമാല്‍ സിദ്ധിഖി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമുള്ള 106 ലോക്സഭ മണ്ഡലങ്ങള്‍ ബി ജെ പി കണ്ടെത്തിയിട്ടുണ്ട്. യുപിയില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ള 13 ന്യൂനപക്ഷ ആധിപത്യ മണ്ഡലങ്ങള്‍ വീതം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 1, 2 തീയതികളില്‍ ഛത്തീസ്ഗഡില്‍ ചേരുന്ന ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവിന്റെ 20 ദിവസത്തെ യോഗത്തില്‍ ന്യൂനപക്ഷ ജനസമ്ബര്‍ക്ക പരിപാടി സംബന്ധിച്ച്‌ മറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളും, ജമാല്‍ പറഞ്ഞു. ഫെബ്രുവരി 10 മുതലാണ് ജനസമ്ബര്‍ക്ക പരിപാടി ആരംഭിക്കുക. ദില്ലിയിലായിരിക്കും സമാപനം. ബാരാമുള്ള (97% ന്യൂനപക്ഷ ജനസംഖ്യ) അനന്തനാഗ് (95.5%),ശ്രീനഗര്‍,കിഷ്‌നഗഞ്ച് (67%), മലപ്പുറം, പൊന്നാനി
ബെര്‍ഹാംപൂര്‍ എന്നിവയാണ് പ്രധാനമായും ശ്രദ്ധയൂന്നുന്ന പ്രദേശങ്ങള്‍.

 നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന 9 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രങ്ങളും ബി ജെ പി ആവിഷ്കരിക്കുന്നുണ്ട്. ഛത്തീസ്ഗഡ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, രാജസ്ഥാന്‍, ത്രിപുര, തെലങ്കാന എന്നീ 9 സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാത്രമല്ല രാജ്യത്ത് ഉടനീളം 100 ലോക്സഭ മണ്ഡലങ്ങളിലായി ദുര്‍ബ്ബലമായ 72,000 ബൂത്തുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കി പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ബി ജെ പി പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട്.

 പ്രത്യേക ശ്രദ്ധ നല്‍കേണ്ട മണ്ഡലങ്ങളെ കുറിച്ചും

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട മണ്ഡലങ്ങളെ കുറിച്ചും ബി ജെ പി എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നു. 160 മണ്ഡലങ്ങളാണ് ബി ജെ പി ഇത്തരത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തേ ഇത്തരത്തില്‍ 144 മണ്ഡലങ്ങളായിരുന്നു ബി ജെ പി കണ്ടെത്തിയിരുന്നത്. എന്നാല്‍ പിന്നീട് ബിഹാര്‍, മഹരാഷാട്ര എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വന്ന മാറ്റത്തെ തുടര്‍ന്നായിരുന്നു ഈ കണക്കുകളില്‍ പാര്‍ട്ടി മാറ്റം വരുത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular