Saturday, July 27, 2024
HomeKeralaതലസ്ഥാനത്ത് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച പ്രതി പിടിയില്‍

തലസ്ഥാനത്ത് പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച പ്രതി പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍.

കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം രാജ് ആണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപത്തെ വീട്ടില്‍ കയറി പ്രതി പെണ്‍കുട്ടിയെ കടന്നു പിടിച്ചത്.

പഴനി തീര്‍ത്ഥാടകന്‍ ആണെന്നും ഭിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ വീട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി പണം നല്‍കിയപ്പോള്‍, ഭസ്മം നല്‍കാനെന്ന വ്യാജേന ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഒറ്റക്കായിരുന്ന സമയത്താണ് യുവാവ്
വീട്ടിലേക്ക് എത്തിയത്.

കടന്നു പിടിച്ചതോടെ ബഹളം വെച്ച്‌ പെണ്‍കുട്ടി കുതറി ഓടി സമീപത്തെ വീട്ടിലേക്ക് കയറുകയായിരുന്നു. ഇതിനിടെ ഇയാള്‍ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. തുടര്‍ന്ന് സമീപത്തെ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പോലീസ്, പ്രതിയെ കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

STORIES

Most Popular