Saturday, April 27, 2024
HomeIndiaവ്യാജ ടിക്കറ്റ് നിര്‍മ്മിച്ച്‌ നെടുമ്ബാശേരി വിമാനത്താവളത്തിനകത്ത് കയറിയ റഷ്യന്‍ സ്വദേശി പിടിയില്‍

വ്യാജ ടിക്കറ്റ് നിര്‍മ്മിച്ച്‌ നെടുമ്ബാശേരി വിമാനത്താവളത്തിനകത്ത് കയറിയ റഷ്യന്‍ സ്വദേശി പിടിയില്‍

കൊച്ചി: വ്യാജ ടിക്കറ്റ് നിര്‍മിച്ച്‌ നെടുമ്ബാശേരി വിമാനത്താവളത്തിനകത്ത് കയറിയ റഷ്യന്‍ സ്വദേശി പിടിയില്‍.

റഷ്യന്‍ സ്വദേശിയായ ഇലിയ സോക്കോളോവാണ് പിടിയിലായത്. വിമാനത്താവളത്തിന് ഉള്ളില്‍ ഭാര്യയെ സഹായിക്കുന്നതിന് വേണ്ടിയാണ് കൃത്രിമം നടത്തിയതെന്ന് ഇലിയ മൊഴി നല്‍കി.

സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ റിയാദിലേക്ക് യാത്ര ചെയ്യുന്നതിനായി ഇയാളുടെ ഭാര്യയ്ക്ക് ടിക്കറ്റുണ്ടായിരുന്നു. ഇയാളുടെ ഭാര്യയുടെ ടിക്കറ്റിന്റെ കോപ്പിയെടുത്ത് അതില്‍ ഇയാളുടെ പേര് ചേര്‍ത്താണ് പ്രതി വിമാനത്താവളത്തിന് ഉള്ളിലേക്ക് കടന്നത്. വിമാനത്താവളത്തിനകത്ത് നില്‍ക്കുന്നതു കണ്ട് എയര്‍ലൈന്‍ അധികൃതര്‍ സംശയം തോന്നിയാണ് പിടികൂടിയത്. വിശദമായ അന്വേഷണത്തിനായി പ്രതിയെ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular