Thursday, April 25, 2024
HomeUSAയുഎസിന്റെ പല ഭാഗങ്ങളിലും ശീതക്കാറ്റും മഞ്ഞുവീഴ്ചയും വീണ്ടും വരുന്നുവെന്നു താക്കീത്

യുഎസിന്റെ പല ഭാഗങ്ങളിലും ശീതക്കാറ്റും മഞ്ഞുവീഴ്ചയും വീണ്ടും വരുന്നുവെന്നു താക്കീത്

നിരവധി യുഎസ് സംസ്ഥാനങ്ങൾക്കു ദേശീയ കാലാവസ്ഥാ വകുപ്പ് ശക്തമായ ശീതക്കാറ്റിന്റെ താക്കീതു നൽകി. വടക്കു കിഴക്കൻ മേഖലയിൽ വൈദ്യുതി നഷടവും ഉണ്ടായിട്ടുണ്ട്.

തെക്കു പടിഞ്ഞാറു നിന്നു വരുന്ന ഒരു കൊടുംകാറ്റ് മധ്യ, ദക്ഷിണ, പൂർവ മേഖലകളിൽ ആഞ്ഞടിക്കും. കനത്ത മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാം.

ന്യൂ ഹാംഷെയറിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ കാറ്റും ഹിമപാതവും ആവർത്തിക്കും. വെള്ളപ്പൊക്കവും ഉണ്ടായി. സ്കൂളുകൾ അടച്ചിട്ടുണ്ട്. റോഡുകളും.

ഹാംട്ടനിൽ നിരവധി റോഡുകൾ അടച്ചു. വാഹനങ്ങൾ പ്രളയത്തിൽ പെടാതിരിക്കാൻ ആണ് നടപടിയെന്നു പോലീസ് പറഞ്ഞു.

പോര്ടസ്‌മൗത്തിൽ ഞായറാഴ്ച്ച രാത്രിയോടെ തുടങ്ങിയ കൊടുംകാറ്റ് മഞ്ഞും കൊണ്ടുവന്നു. പിന്നെ അത് ഹിമമഴയായി.

സ്ട്രാറ്റ്‌ഫോഡ് കൗണ്ടിയിലെ റോചെസ്റ്റർ തുടങ്ങിയ ഉൾപ്രദേശങ്ങളിലാണ് ഏറ്റവും കനത്ത മഞ്ഞുവീഴ്ച.

ന്യൂ യോർക്ക് മുതൽ മെയിൻ വരെ  ന്യൂ ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ചയുണ്ട്. തിങ്കളാഴ്ച രാത്രിയോടെ 6 മുതൽ 12 ഇഞ്ച് വരെ മഞ്ഞു വീണു.

കലിഫോണിയയിൽ, ലോസ് ആഞ്ചലസ്‌ കൗണ്ടിയിൽ മണിക്കൂറിൽ 100 മൈൽ വേഗത്തിലാണ് കാറ്റടിക്കുന്നത്. ചൊവാഴ്ചയും തുടരും. വ്യാഴാഴ്ച വരെ മാറ്റമുണ്ടാവാൻ വഴിയില്ല.

അർകൻസോയിൽ വടക്കു പടിഞ്ഞാറു ഭാഗത്തു 8 ഇഞ്ചു വരെ മഞ്ഞു വീഴാം. ഫോർട്ട് സ്മിത്ത്, റിവർ വാലി ഇവിടെയൊക്കെ 5 ഇഞ്ചും.

ഒക്ലഹോമയുടെ കിഴക്കു വ്യാഴാഴ്ച വരെ കനത്ത മഞ്ഞു പെയ്യും.

Parts of US face another weather chaos

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular