Wednesday, April 24, 2024
HomeUSAമറ്റൊരു കൂട്ടക്കൊല കൂടി: കലിഫോണിയയിൽ ഏഴു ചൈനീസ് വംശജർ കൊല്ലപ്പെട്ടു

മറ്റൊരു കൂട്ടക്കൊല കൂടി: കലിഫോണിയയിൽ ഏഴു ചൈനീസ് വംശജർ കൊല്ലപ്പെട്ടു

കലിഫോണിയയിൽ മറ്റൊരു വെടിവയ്പ്പിൽ ഏഴു പേർ മരിച്ചു. സാൻ ഫ്രാന്സിസ്കോയ്ക്കു തെക്കു ഹാഫ് മൂൺ ബേ എന്ന 12,000 പേരുടെ കൊച്ചു പട്ടണത്തിൽ തിങ്കളാഴ്ച പുലർച്ചെ 2.20നാണു കൂട്ടക്കൊല നടന്നത്. മരിച്ചവരെല്ലാം ചൈനക്കാരായ  കർഷക തൊഴിലാളികളാണ്.

ഷാവോ ചുൻലി എന്ന 67 കാരനാണു കുറ്റാരോപിതനെന്നു പോലീസ് അറിയിച്ചു. പോലീസിൽ കീഴടങ്ങിയ അയാളുടെ വാഹനത്തിൽ നിന്നു കൊലയ്ക്കുപയോഗിച്ച ആയുധം കണ്ടെടുത്തു.

മരിച്ച നാലു പേരുടെ ജഡങ്ങൾ ഹൈവേ 92 നടുത്തു ഒരു കൂൺ കൃഷിയിടത്തിൽ കിടന്നിരുന്നു. രണ്ടു പേർ അടുത്തൊരു ട്രക്കിങ് കമ്പനിയിലാണ് കൊല്ലപ്പെട്ടത്. അവിടന്നു മൂന്നാമതൊരാളെ വെടിയേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അയാൾ മരിച്ചു.

പ്രതി പിടിയിലായതു കൊണ്ടു സമൂഹത്തിനു ഭീതിയുടെ ആവശ്യമില്ലെന്നു ഷെരീഫിന്റെ ഓഫീസ് പറഞ്ഞു.

കൊല്ലപ്പെട്ടവർ ചൈനക്കാരായ കർഷക തൊഴിലാളികളെന്ന് സിറ്റി കൌൺസിൽ അംഗം ഡെബ്ബി റുഡോക്ക് പറഞ്ഞു. പ്രകോപനം എന്തെന്ന് വ്യക്തമല്ല.

ശനിയാഴ്ച രാത്രിയാണ് ചൈനീസ് നവവത്സര ആഘോഷത്തിനിടെ മോന്ററി പാർക്കിലെ സ്റ്റാർ ക്ലബ്ബിൽ 10 പേർ വെടിയേറ്റു മരിച്ചത്. പരുക്കേറ്റ ഒരാൾ കൂടി തിങ്കളാഴ്ച മരിച്ചു. ആക്രമണം നടത്തിയ 71 കാരൻ പിന്നീട് സ്വയം ജീവനെടുത്തു. മോന്ററി പാർക്കിൽ നിന്ന് 380 മൈൽ അകലെയാണ് ഹാഫ് മൂൺ ബേ.

ഒന്നിന് പിറകെ ഒന്നായി വന്ന ദുരന്തങ്ങളിൽ ഗവർണർ ഗവിൻ ന്യൂസം ഞെട്ടൽ രേഖപ്പെടുത്തി.

Another mass shooting in CA, 7 dead

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular