Saturday, April 20, 2024
HomeKeralaഎംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍

എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയില്‍

ബാലുശ്ശേരി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കോക്കല്ലൂര്‍ പെട്രോള്‍ പമ്ബിന് സമീപം നിരോധിത മയക്കുമരുന്നായ 0.70 ഗ്രാം എംഡിഎംഎയുമായി ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ അമര്‍ ജിഹാദ് (26) ആണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടന്നിട്ടുള്ള പരിശോധനക്കിടെയാണ് ബാലുശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ് കുമാറും സംഘവും ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് കൂടാതെ തൂക്കുന്നതിനുള്ള ഇലക്‌ട്രോണിക് മെഷീനും മരുന്ന് സൂക്ഷിച്ച മോട്ടോര്‍ സൈക്കിളും പിടികൂടിയിട്ടുണ്ട്. ബാലുശ്ശേരിയിലെ പല സ്ഥലങ്ങളിലായി രാത്രി മയക്കുമരുന്ന് വിതരണം ചെയ്യുന്നയാളാണ് അമര്‍ ജിഹാദെന്ന് പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular