Saturday, December 2, 2023
HomeGulfഗുരുതര രോഗം ബാധിച്ച കൊല്‍ക്കത്ത സ്വദേശിയെ നാട്ടിലെത്തിച്ചു

ഗുരുതര രോഗം ബാധിച്ച കൊല്‍ക്കത്ത സ്വദേശിയെ നാട്ടിലെത്തിച്ചു

റിയാദ് : ഗുരുതര രോഗബാധിതനായ കൊല്‍ക്കത്ത സ്വദേശി ആപ്പിള്‍ ഖാനെ കേളി കലാസാംസ്കാരിക വേദി പ്രവര്‍ത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു.

നാലുവര്‍ഷം മുമ്ബ് റിയാദില്‍ ജോലിക്കെത്തിയ ആപ്പിള്‍ഖാന്‍ സ്പോണ്‍സറുമായുള്ള അഭിപ്രായ വ്യത്യാസം കാരണം അവിടെനിന്ന് മാറി അല്‍ഖര്‍ജിലെത്തി ജോലി ചെയ്തുവരുകയായിരുന്നു. ഇതിനിടയില്‍ ഇദ്ദേഹത്തിന് ഗുരുതരമായ ഉദരരോഗം പിടിപെടുകയും അല്‍ഖര്‍ജിലുള്ള കിങ് ഖാലിദ് ആശുപത്രിയില്‍ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു.

ശസ്ത്രക്രിയയെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സയുടെ സാമ്ബത്തിക ഭാരം താങ്ങാന്‍ കഴിയാതെ ആശുപത്രിയില്‍നിന്ന് തിരിച്ചുവന്ന് സുഹൃത്തിന്റെ കൂടെ താമസിച്ചുവരുകയായിരിന്നു. എന്നാല്‍, ഓപറേഷന്‍ ചെയ്ത ഭാഗം അണുബാധ മൂലം വ്രണമായി ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായി.

തുടര്‍ന്ന് കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗത്തോട് അദ്ദേഹം സഹായം തേടി. അല്‍ദോസരി ക്ലിനിക്കിലെ ഡോ. അബ്ദുല്‍ നാസര്‍ ആപ്പിള്‍ഖാന് ആവശ്യമായ ചികിത്സ നല്‍കി. ഇന്ത്യന്‍ എംബസി മുഖാന്തരം നാട്ടിലേക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുകയും ചെയ്തു. വിമാന ടിക്കറ്റ് കേളി അല്‍ഖര്‍ജ് ഏരിയ കമ്മിറ്റി നല്‍കി. കഴിഞ്ഞദിവസം നാട്ടിലേക്ക് തിരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular