Thursday, April 25, 2024
HomeIndiaലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രക്ക് ഇടക്കാല ജാമ്യം

ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രക്ക് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് സുപ്രിംകോടതി എട്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.

ജാമ്യ ഹരജി പരിഗണിച്ചപ്പോള്‍ തന്നെ വിചാരണക്കോടതിയില്‍നിന്ന് സുപ്രിംകോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.

ജാമ്യകാലയളവില്‍ യു.പിയിലും ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി ഉത്തരവിട്ടു. ജാമ്യത്തിലിറങ്ങി ഒരാഴ്ചക്കുള്ളില്‍ യു.പി വിടണം. ആശിഷ് മിശ്രയോ കുടുംബാംഗങ്ങളോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular