Friday, March 29, 2024
HomeKeralaപിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിന് ശേഷം പിടിയില്‍

പിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിന് ശേഷം പിടിയില്‍

ളിപ്പറമ്ബ്: പിടികിട്ടാപ്പുള്ളി 27 വര്‍ഷത്തിന് ശേഷം പോലീസിന്റെ പിടിയില്‍. കുടക് വീരാജ്‌പേട്ടയിലെ കറപ്പസ്വാമിയുടെ മകന്‍ മനോഹരന്‍(51)നെയാണ് അറസ്റ്റിലായത്.

ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍ ഇ.പി.സുരേശന്റെ നേതൃത്വത്തില്‍ എ.എസ്.ഐ പ്രേമരാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ ദേവന്‍ബാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് പിടികൂടിയത്.

1996 നവംബര്‍ 3 ന് ചുഴലിയിലെ കല്ലുംകടവത്ത് മുസ്തഫയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ സംഭവത്തില്‍ പോലീസില്‍ പരാതി വന്നതിനെ തുടര്‍ന്ന് നാടുവിട്ട മനോഹരന്‍ ഗോണിക്കുപ്പ, വീരാജ്‌പേട്ട എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ മനോഹരനെ റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular