Friday, April 19, 2024
HomeIndiaഹിന്‍ഡന്‍ബര്‍ഗിന്‍്റെ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്

ഹിന്‍ഡന്‍ബര്‍ഗിന്‍്റെ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ടുകള്‍ തള്ളി അദാനി ഗ്രൂപ്പ്. ജനുവരി 24നു ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്നും രാജ്യത്തെ കോടതികള്‍ ഉള്‍പ്പെടെ തള്ളിക്കളഞ്ഞ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

അദാനി എന്‍റര്‍പ്രൈസസിന്‍റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് റിപ്പോര്‍ട്ടെന്നാണ് ആരോപണം. ജനുവരി 27 മുതല്‍ 31 വരെ രാജ്യത്തെ ഏറ്റവും വലിയ എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. അദാനി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ കമ്ബനികളും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular