Wednesday, April 24, 2024
HomeUSA2024 ൽ ട്രംപിനു ബൈഡനെ തോൽപിക്കാൻ കഴിയുമെന്ന് ഏറ്റവും പുതിയ സർവ്വേ ഫലം

2024 ൽ ട്രംപിനു ബൈഡനെ തോൽപിക്കാൻ കഴിയുമെന്ന് ഏറ്റവും പുതിയ സർവ്വേ ഫലം

അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനു ജോ ബൈഡനെ തോൽപിക്കാൻ കഴിയുമെന്നു പ്രവചിക്കുന്ന ആദ്യത്തെ പോളിംഗ് പുറത്തു വന്നു. മൂന്നു ശതമാനം വോട്ടിനു ട്രംപ് ജയിക്കും എന്ന് എമേഴ്സൺ കോളജ് പോളിംഗ് പറയുന്നു. എന്നാൽ പോളിംഗിൽ 3% തെറ്റ് ഇരുവശത്തേക്കും ഉണ്ട്.

നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിനു ശേഷം ട്രംപിനു നില മെച്ചപ്പെടുത്താൻ കഴിഞ്ഞെന്നാണ് വ്യാഖ്യാനം. രജിസ്റ്റർ ചെയ്ത 1,015 വോട്ടർമാരിൽ 44% ട്രംപിനെ പിന്തുണയ്ക്കുമ്പോൾ 41% പിന്തുണയാണ് ബൈഡനുള്ളത്. നവംബറിൽ ഇതേ പോളിംഗിൽ ബൈഡനു 45% ലഭിച്ചപ്പോൾ ട്രംപിനു 41 ആണുണ്ടായിരുന്നത്.

എന്നാൽ പുതിയ  പോളിംഗിൽ  ബൈഡനു തൊഴിൽ മികവിനുള്ള അംഗീകാരം ഉയർന്നു. നവംബറിൽ 39% ആയിരുന്നത് ഇപ്പോൾ 44 ആയി. 52% പേർ നവംബറിൽ ബൈഡനെ എഴുതി തള്ളിയെങ്കിൽ ഇക്കുറി അവർ 48% ആയി കുറഞ്ഞു. സ്വതന്ത്ര വോട്ടർമാർ, കോളജ് ബിരുദധാരികൾ, സ്ത്രീ-പുരുഷ വോട്ടർമാർ എന്നീ വിഭാഗങ്ങളാണ് അദ്ദേഹത്തെ കൂടുതലായി തുണയ്ക്കുന്നതെന്നു എമേഴ്സൺ പോൾ എക്സിക്യൂട്ടീവ് ഡയറക്ടർ സ്‌പെൻസർ കിമ്പോൾ പറഞ്ഞു.

ഡെമോക്രാറ്റിക് വോട്ടർമാരിൽ 58% പേർ ബൈഡൻ വീണ്ടും മത്സരിക്കണം എന്ന അഭിപ്രായക്കാരാണ്. എന്നാൽ 42% പുതിയ സ്ഥാനാർഥിയെ ആവശ്യപ്പെടുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന് 55% പിന്തുണ ഉള്ളപ്പോൾ അദ്ദേഹത്തെ നേരിടുമെന്നു കരുതപ്പെടുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് ഏറെ പിന്നിലാണ്: 29% മാത്രം. മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനു 6%, മുൻ ഗവർണർ നിക്കി ഹേലിക്കു 3% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ നില.

2024: Trump gains edge over Biden in poll

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular