Tuesday, April 23, 2024
HomeUSAഅമേരിക്കയിൽ കോവിഡ് മരണം ഏഴു ലക്ഷം കവിഞ്ഞു; ദുഃഖം പ്രകടിപ്പിച്ച് ബൈഡൻ

അമേരിക്കയിൽ കോവിഡ് മരണം ഏഴു ലക്ഷം കവിഞ്ഞു; ദുഃഖം പ്രകടിപ്പിച്ച് ബൈഡൻ

വാഷിങ്ടൻ ∙ കോവിഡ് 19 ബാധിച്ച് അമേരിക്കയിൽ മരിച്ചവരുടെ ആകെ എണ്ണം ഏഴു ലക്ഷം കവിഞ്ഞു. ബോസ്റ്റണിലെ ആകെ ജനസംഖ്യയേക്കാൾ കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിക്കാനിടയായതിൽ പ്രസിഡന്റ് ബൈഡൻ അതീവ ദുഃഖം രേഖപ്പെടുത്തി. രാജ്യത്ത് ദുഃഖംതളംകെട്ടി നിൽക്കുന്ന ഈ സമയത്തും നാം കൂടുതൽ ജാഗരൂപരായിരിക്കണം. മരണപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

Biden-booster-dose

ഈ സമ്മറിൽ മഹാമാരിയുടെ ചരിത്രത്തിൽ മറ്റൊരു കറുത്ത അധ്യായംകൂടി എഴുതിച്ചേർക്കുകയാണ്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരാണ് വാക്സീൻ സ്വീകരിക്കാൻ തയാറാകാതിരുന്നത്. ഇത് മാരകമായ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനത്തിനും മൂന്നര മാസത്തിനുള്ളിൽ ആറു ലക്ഷം മരണത്തിൽ നിന്നും ഏഴു ലക്ഷത്തിലേക്ക് എത്തിച്ചുവെന്നും ബൈഡൻ പറഞ്ഞു.

COVID-19 patient in ICU California usa

ഇത്രയും മരണം സംഭവിച്ചത് നമ്മെ ഓർമപ്പെടുത്തുന്നത് വാക്സീൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ്. വാക്സീൻ സുരക്ഷിതവും സൗജന്യവുമാണ്. എല്ലാവരും വാക്സീൻ സ്വീകരിക്കാൻ തയാറാകണമെന്നും ബൈഡൻ അഭ്യർഥിച്ചു.

US-SAN-BERNARDINO-AREA-HOSPITAL-CONTINUES-TO-DEAL-WITH-INCREASE-

ഈ വർഷം ജൂണിനു ശേഷം ഏറ്റവും കൂടുതൽ മരണം ഫ്ലോറിഡയിലാണ് (17000), പിന്നാലെ ടെക്സസ് (13000). ഈ രണ്ടു സ്ഥലങ്ങളിലെയും മരണസംഖ്യ യുഎസിലെ ആകെ കോവിഡ് മരണത്തിന്റെ 15 ശതമാനാണ്.

പി.പി. ചെറിയാന്‍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular