Thursday, March 28, 2024
HomeUSAമോഷണം പോയ വിവാഹ ആൽബം കണ്ടെത്തുന്നവർക്ക് 1000 ഡോളർ പ്രഖ്യാപിച്ച് നവദമ്പതികൾ

മോഷണം പോയ വിവാഹ ആൽബം കണ്ടെത്തുന്നവർക്ക് 1000 ഡോളർ പ്രഖ്യാപിച്ച് നവദമ്പതികൾ

ഡാലസ് ∙ അലബാമയിൽ വിവാഹിതരായ ഡാലസിൽ നിന്നുള്ള ദമ്പതിമാരുടെ വിവാഹ ആൽബം കണ്ടെത്തുവാൻ സഹായിക്കുന്നവർക്ക് 1000 ഡോളർ പ്രതിഫലം നൽകുമെന്ന് ദമ്പതിമാർ. ഇവരുടെ വിവാഹത്തിന്റെ ഫൊട്ടോഗ്രാഫർ അലബാമയിൽ നിന്നും സൻഫ്രാൻസിസ്ക്കോയിലേക്ക് കാറിൽ വരുന്ന വഴി അലാമൊ സ്ക്വയറിൽ വെച്ചു മോഷ്ടാക്കൾ കാറിന്റെ ഗ്ലാസ് തകർത്തു കാറിനകത്തുണ്ടായിരുന്ന കാമറി ഗിയർ, ലാപ്ടോപ്പുകൾ, ഹാർഡ് ഡ്രൈവുകൾ എന്നിവ കൊണ്ടുപോയി.

വിവാഹ ഫോട്ടോയുണ്ടായിരുന്ന ഹാർഡ് ഡ്രൈവും, എസ്ഡി കാർഡും, മോഷണം പോയതോടെ നവ ദമ്പതിമാരുടെ വിവാഹ സദസ്സിൽ നടത്തിയ ആദ്യ നൃത്തം, വധുവിന്റെ അമ്മൂമ ആദ്യമായി നൽകിയ ഒരു പെനി എന്നിവയുടെ ഫോട്ടോകൾ തിരിച്ചെടുക്കുവാനാകാതെ വിഷമത്തിലാണ് ദമ്പതിമാർ.

എങ്ങനെയെങ്കിലും വിവാഹ ആൽബവും മോഷണ വസ്തുക്കളും കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് പ്രതിഫലം നൽകുന്നതിനും ഞങ്ങൾ തയാറാണ്. 1000 ഡോളറാണ് ഇപ്പോൾ പ്രതിഫലം പ്രഖ്യാപിക്കുന്നതെന്ന് ഡാലസിൽ താമസിക്കുന്ന അലക്സാൻഡ്രിയ ഹെഡ്‍ലെ ടൈലർ, ഹാമൽ എന്നി നവ വധുവരന്മാർ അറിയിച്ചു.

പി.പി. ചെറിയാന്‍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular