Saturday, July 27, 2024
HomeEditorialലില്ലിക്കുട്ടി ഇല്ലിക്കൽ: മലയാളി സമൂഹത്തിന്റെ മാതൃഭാവം (ജോർജ് എബ്രഹാം)

ലില്ലിക്കുട്ടി ഇല്ലിക്കൽ: മലയാളി സമൂഹത്തിന്റെ മാതൃഭാവം (ജോർജ് എബ്രഹാം)

ഫോട്ടോ: 1975-76 കേരള സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി: ഇരിക്കുന്നത്, ഇടതു നിന്ന്: ശാന്ത ജേക്കബ്, ലില്ലിക്കുട്ടി ഇല്ലിക്കൽ, ജോസഫ് മാത്യൂസ് (പ്രസിഡന്റ്), ജോർജ്ജ് എബ്രഹാം (ജനറൽ സെക്രട്ടറി), തോമസ് പുഷ്പമംഗലം.

നിൽക്കുന്നത്: കുരുവിള പാഴൂർ, വർഗീസ് ചാണ്ടി, ഡോ. സി.എസ്. പിച്ചുമണി, സി.എസ്. ശിവദാസ്, അലക്സാണ്ടർ വർഗീസ്, വി.പി. മേനോൻ

ലില്ലിക്കുട്ടിയെ ഒരിക്കലെങ്കിലും കണ്ടുമുട്ടിയ ആളാണ് നിങ്ങളെങ്കിൽ, അവരെക്കുറിച്ചുള്ള ഓർമ്മ എന്നെന്നും  മായാതെ നിലനിൽക്കും. ഊഷ്മളതയും സൗഹാർദ്ദപരമായ പെരുമാറ്റവും കരുതലുംകൊണ്ട് എല്ലാവരുമായും  വ്യക്തിപരമായ അടുപ്പം അവർ നിലനിർത്തിയിരുന്നു.  കൃത്രിമത്വമില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ലില്ലിക്കുട്ടി.

നോർത്ത് അമേരിക്കയിലെ ആദ്യ  മലയാളി സാംസ്കാരിക സംഘടനയായ കേരള സമാജത്തിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ച കാലത്തെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു. ന്യൂയോർക്കിൽ ഞാൻ വിദ്യാർത്ഥിയായി കഴിച്ചുകൂട്ടിയ ദിനങ്ങളായിരുന്നു അത്. ഡോ. സോമസുന്ദരനും  ലില്ലിക്കുട്ടിയും മറ്റും ചേർന്നാണ് എന്നോട്  ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. മറുനാട്ടിലെത്തി അവനവന്റെ മേഖലകളിൽ ഏറെ മുന്നേറിയ  ഒരുപറ്റം ആളുകൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം വിദ്യാർത്ഥിയായ എന്നെ സംബന്ധിച്ച്  തീർച്ചയായും സന്തോഷദായകമായിരുന്നു.

മികച്ച വിദ്യാഭ്യാസവും തൊഴിൽ പരിചയവും സമ്പാദിക്കും വരെ കുറച്ചുകാലം അമേരിക്കയിൽ തങ്ങുകയും, പിന്നീട് നാട്ടിലേക്ക് മടങ്ങുകയും ചെയ്യുക എന്നതായിരുന്നു അക്കാലത്ത് ഞങ്ങളിൽ പലരുടെയും കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ, കേരളത്തിൽ നിന്നുള്ള ആദ്യകാല കുടിയേറ്റക്കാരായ ഞങ്ങൾ നമ്മുടെ സംസ്കാരവും പാരമ്പര്യവും അന്യനാട്ടിലും നിലനിർത്താൻ കൂടുതലായി ശ്രമിച്ചു.

അമേരിക്കൻ മലയാളികളെ ഏകോപിപ്പിച്ചുകൊണ്ട് ആ ലക്‌ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാനപങ്കു വഹിച്ച വ്യക്തിയാണ് ലില്ലിക്കുട്ടി. നമ്മുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഓർമ്മപ്പെടുത്തുന്നതിന്  അവർ ശക്തമായ നേതൃത്വം നൽകി. മറ്റുള്ളവരിൽ സ്വാധീനം ചെലുത്തുന്ന വ്യക്തിപ്രഭാവംകൊണ്ട് പ്രശ്‌നങ്ങൾ പരിഹരിച്ചും, ആവശ്യമായ മാറ്റങ്ങൾ  ഉയർത്തിക്കാട്ടിയും  പ്രധാനപ്പെട്ട വിഷയങ്ങൾ ഉന്നയിച്ചും ജനങ്ങളുടെ ക്ഷേമത്തിനായി അവർ എന്നും മുന്നിൽ നിന്ന് പ്രവർത്തിച്ചു. അമേരിക്കൻ മലയാളികളെ  ഒരുമിച്ച് നിർത്താൻ അവർ കഠിനമായി പ്രയത്നിച്ചു.

നാസോ കൗണ്ടി മെഡിക്കൽ സെന്ററിൽ ലില്ലിക്കുട്ടി ചികിത്സയിൽ കഴിയുമ്പോഴാണ് ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടത്. മസാല ദോശയും ചട്ണിയും സാമ്പാറുമായി അവരെ അഡ്മിറ്റ് ചെയ്ത മുറിയിൽ ചെന്ന്  ഗതകാല സ്മരണകൾ പങ്കുവയ്ക്കുമ്പോൾ, ഇനിയൊരു കൂടിക്കാഴ്‌ച ഉണ്ടാകില്ലെന്ന് കരുതിയതല്ല.  സാമൂഹിക- ജീവകാരുണ്യ രംഗങ്ങളിൽ വർഷങ്ങളായി ലില്ലിക്കുട്ടി നടത്തിവന്ന പരിശ്രമങ്ങളെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും പറയുമ്പോൾ ആ മുഖത്ത് നിർവൃതി കാണാമായിരുന്നു. ‘കരുണ ചാരിറ്റി’യെ പിന്തുണയ്ക്കണമെന്ന ആവശ്യമറിയിച്ച് ലില്ലിക്കുട്ടി എല്ലാ വർഷവും എനിക്ക് കുറിപ്പ് എഴുതുമായിരുന്നു.  പാവപ്പെട്ടവർക്കായി ഫണ്ട് ശേഖരിക്കുന്ന വാർഷിക വിരുന്നിൽ പലപ്പോഴും  പങ്കെടുക്കുന്നതും പതിവായിരുന്നു. മാതൃകാപരമായ പ്രതിബദ്ധതയായിരുന്നു അക്കാര്യത്തിൽ അവരുടേത്.

അമേരിക്കയിലും നാട്ടിലും കഷ്ടപ്പെടുന്നവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നതിൽ, കമ്മ്യൂണിറ്റി നേതാക്കൾക്കിടയിൽ ലില്ലിക്കുട്ടി എന്നും  തലയെടുപ്പോടെ മുന്നിട്ടുനിന്നു. എന്തുകൊണ്ടാണ് കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായി സന്നദ്ധപ്രവർത്തനം നടത്താനുള്ള വഴി തിരഞ്ഞെടുത്തത് എന്നതിനെക്കുറിച്ച് അവരുമായി ഒരിക്കൽ സംസാരിച്ചത് ഇപ്പോഴും ഓർക്കുന്നു.

ഡോക്ടറെന്ന നിലയിൽ  മാത്യു ഇല്ലിക്കലും (ഞങ്ങൾ അദ്ദേഹത്തെ മാത്തച്ചൻ എന്നാണ് വിളിച്ചിരുന്നത്) ലില്ലിക്കുട്ടിയും എഴുപതുകളുടെ തുടക്കത്തിൽ നമ്മുടെ സമൂഹത്തിലെ ഉന്നതരുമായി ഇടപഴകുമ്പോൾ, കേരള സമാജം പോലുള്ള സംഘടനകളിലുള്ള അവരുടെ പങ്കാളിത്തത്തെക്കുറിച്ച് പരിഹാസ്യമായ അഭിപ്രായങ്ങൾ കേൾക്കേണ്ടിവന്നിരുന്നു! വരേണ്യവർഗ്ഗത്തിൽപ്പെട്ട അധികം ആളുകളും, കേരള സമാജത്തിൽ ഉൾപ്പെടുന്നത് കുറച്ചിലായാണ് കരുതിയിരുന്നത്.

എന്നാൽ ലില്ലിക്കുട്ടി അത് വകവച്ചില്ല.   ഹൈ ക്ലാസ് ആളുകൾക്കൊപ്പം പൊങ്ങച്ചം പങ്കിടുന്നതും അവിടെ വച്ച്   മിങ്ക് കോട്ടുകളെപ്പറ്റിയും  ആഭരണങ്ങളെപ്പറ്റിയും മാത്രം സംസാരിക്കുന്നതും അഭികാമ്യമായി അവർ കരുതിയില്ല. ലില്ലിക്കുട്ടിയുടെ ആദർശവാദവും പ്രായോഗിക ചിന്താഗതിയും എല്ലായ്‌പ്പോഴും സങ്കുചിതത്വത്തിനും നാർസിസിസ്റ്റ് മനോഭാവത്തിനും എതിരായിരുന്നു.

കേരളത്തിലെ മഹാരഥന്മാരായ എഴുത്തുകാരുടെയും കവികളുടെയും കൃതികളിൽ അവഗാഹമുള്ള ലില്ലിക്കുട്ടി, ചരിത്രത്തെ സ്‌നേഹിക്കുന്ന ഒരു ബുദ്ധിജീവി കൂടിയായിരുന്നു. ആളുകളെ പ്രചോദിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്റെ പ്രസംഗങ്ങളിൽ കവിതാശകലങ്ങളും പാട്ടിലെ വരികളും നാടക സംഭാഷണങ്ങളും ഉൾപ്പെടുത്തുന്നതിലും അവർക്ക് പ്രത്യേക പാടവമായിരുന്നു. നമ്മുടെ കമ്മ്യൂണിറ്റിയെ സമർപ്പണത്തോടെ പരിപോഷിപ്പിക്കുന്നതിൽ മാതൃപരമായ പങ്ക് അവർ എക്കാലവും നിറവേറ്റി. സാമുദായിക പ്രവർത്തനങ്ങളിൽ ഇത്രയേറെ ഫലപ്രദമായി ഏർപ്പെടാൻ ഭാര്യയ്ക്ക്  തുണയും താങ്ങുമായി  നിന്ന മാത്തച്ചനെ ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ കഴിയില്ല.

ലില്ലിക്കുട്ടി, നിങ്ങളുടെ അഭാവം നികത്താനാകാത്ത വിടവായി അവശേഷിക്കുമെങ്കിലും നിങ്ങളുടെ കർമ്മങ്ങൾ ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയാകുന്നതോടൊപ്പം  മാത്തച്ചന് ഉത്തമയായ ജീവിതപങ്കാളിയായും സ്‌നേഹനിധിയായ അമ്മയായും കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും നിങ്ങളൊരു മാതൃകയാണ്. ഈ വിയോഗത്തെക്കുറിച്ച് എന്നെ പ്രത്യേകമായി അറിയിച്ച പുത്രി  മായയ്ക്ക് നന്ദി. ഞാൻ ഇപ്പോൾ ഇന്ത്യയിലായതുകൊണ്ട് നേരിട്ടെത്തി അന്തിമോപചാരം അർപ്പിക്കാൻ ദൗർഭാഗ്യവശാൽ സാധിക്കില്ല.

തൊണ്ണൂറാം പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ടുള്ള വീഡിയോ സന്ദേശം അയയ്ക്കാൻ ചിരകാല സുഹൃത്തുക്കളോട് ആവശ്യപ്പെട്ടപ്പോൾ എന്നെയും ഓർത്തതും  പഴയ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചതും ഇപ്പോൾ മധുരതരമായ ഓർമ്മയാണ്.

പ്രിയസുഹൃത്തിന് വിട! സർവ്വേശ്വരൻ ലില്ലിക്കുട്ടിയുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ.

Lillykutty Illickal: Matriarch of the Malayalee Community in U.S.

If you have met Lillykutty once, she will forever be etched in one’s memory. She came across as someone warm, affable, caring, and personal. There was nothing artificial about her persona. My memories go back to when we both worked together for the Kerala Samajam, the first Malayalee cultural organization in North America. Those were my student days here in New York, and Dr. Somasundaram, Lillykutty, and others asked me to take up the General Secretary’s job. It was indeed a pleasure working with those stalwarts who were way ahead in establishing themselves in the newfound land.

In those days, the majority view among many of us was that we would stay in the U.S. for a short period getting valuable education and professional experience, and then we would return home. Therefore, those early settlers from Kerala made an extra effort to keep our culture and traditions intact in an alien land. Lillykutty personified our strong impetus and passionate pride into reality by bringing the community together for a purpose. She provided strong leadership in reminding us of our rich heritage and the necessity for its upkeep. Undoubtedly, she was an influencer and a do-er who worked for the welfare of people by solving problems and raising important issues to highlight the necessary change. She worked hard to keep our community together towards a common goal.

The last time I met Lillyutty was at the Nassau County Medical Center where she was admitted for a brief illness. I took some Masala Dosa, Chutney, and Sambar to her room and spent time reminiscing about the old days. Her face simply lit up when she talked about her involvement in the community and the efforts she has made over the years in the social and charitable arenas. She wrote a personal note to me every year about the need to support the Karuna Charities and participate in the annual banquet where the funds were raised for the needy. Her commitment in that regard was exemplary.

She stood tall among our community leaders, expressing empathy for those who have struggled among us here in the U.S. and back at home. I still recollect a conversation I had with her about why she chose the path of volunteering for the welfare of our community. According to her, when Dr. Mathew Illickal (we fondly called him Mathachan) and Lillykutty used to socialize with the upper echelon of our society in the early 70s, some of them made sarcastic comments about her involvement in organizations like Kerala Samajam. Obviously, many in those privileged groups felt that it was quite beneath them to be involved. However, for Lillykutty, getting together over drinks and discussing purchasing mink coats and jewelry didn’t cut it. Her idealism and pragmatic thinking have always transcended the parochialism and narcissist mindset.

Moreover, she was an intellectual who loved history and was well-versed with the works of great writers and poets from Kerala. Her speeches were a mix of poetry and prose, often with song lyrics and theatrical dialogue. It was primarily meant to motivate, especially in the early days, and often with a bit of chastisement. In a way, she kind of filled out the motherly role of nurturing the community with true dedication. I cannot conclude this without remembering Mathachan whose devotion and love to his wife made it possible for her to be so effective in her community activism.

Lillykutty, we will miss you dearly, but your deeds will never be forgotten. You were indeed a warrior for the community, along with being a good mother and a loving wife to Mathachan. Thank you, Maya, for writing a personal note to me about her passing. Unfortunately, I am currently in India and unable to pay my final tribute in person. I am glad that you stayed in touch with many of her old friends and requesting me to send a video message on her 90th birthday.

Farewell my friend! May God bless your soul.

RELATED ARTICLES

STORIES

Most Popular