Friday, March 29, 2024
HomeUSAപക്ഷി കാഷ്ഠത്തിന് ഇത്രമാത്രം വിലയോ..! 600 ഡോളര്‍ വില മതിക്കുന്ന പെയിന്റിംഗില്‍ പക്ഷി കാഷ്ഠിച്ചു; പിന്നീട്...

പക്ഷി കാഷ്ഠത്തിന് ഇത്രമാത്രം വിലയോ..! 600 ഡോളര്‍ വില മതിക്കുന്ന പെയിന്റിംഗില്‍ പക്ഷി കാഷ്ഠിച്ചു; പിന്നീട് സംഭവിച്ചത്.

ക്ഷി കാഷ്ഠിക്കുന്നത് നമ്മളെ സംബന്ധിച്ച്‌ ലക്ഷണ കേടാണല്ലേ, എന്നാല്‍ ഇത് വഴി ഭാഗ്യം തെളിഞ്ഞവരുമുണ്ട്. വെറും 600 ഡോളര്‍ മാത്രം വില ഉണ്ടായിരുന്ന ചിത്രത്തില്‍ പക്ഷി കാഷ്ഠിച്ചതിന് പിന്നാലെ ലഭിച്ചത് 3 മില്യണ്‍ ഡോളറാണ്.

ലോക പ്രശസ്ത ചിത്രക്കാരന്‍ സര്‍ ആന്റണി വാന് ഡൈക്കിന്റെ ചിത്രത്തിനാണ് വമ്ബന്‍ തുക ലഭിച്ചത്.

17-ാം നൂറ്റാണ്ടിലാണ് പെയിന്റിംഗ് വരക്കപ്പെട്ടതെന്നാണ് കരുതുന്നത്. അന്ന് 600 ഡോളറായിരുന്നു പെയിന്റിംഗിന്റെ മൂല്യം. എന്നാല്‍ പിന്നീട് ഇത് ന്യൂയോര്‍ക്കിലെ കിന്‍ഡര്‍ഹുക്കിലെ ഫാമില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പിന്നീട് പെയിന്റിംഗ് തിരികെ ലഭിച്ചപ്പോള്‍ പക്ഷി കാഷ്ഠം കൊണ്ട് വൃത്തിഹീനമായാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് പെയിന്റിംഗ് വീണ്ചും ലേലത്തിന് വെച്ചത്. തുടര്‍ന്നാണ് മൂന്ന് മില്യണ്‍ ഡോളര്‍ ലഭിച്ചത്.

മനുഷ്യ ശരീരത്തിന്റെ ഘടന വ്യക്തമാക്കാനായാണ് 1615-1618 കാലഘട്ടത്തിനിടയില്‍ ഈ ചിത്രം വരച്ചതെന്നാണ് കരുതുന്നത്. വാന്‍ ഡികിന്റെ ചിത്രങ്ങളില്‍ ഒന്നിലധികം തവണ പുരുഷ മോഡലിനെ ഉപയോഗിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular