Wednesday, April 24, 2024
HomeIndiaജാതി അടിസ്ഥാനമാക്കിയുള്ള സാമ്ബത്തിക സെന്‍സസ് എടുക്കണം; വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

ജാതി അടിസ്ഥാനമാക്കിയുള്ള സാമ്ബത്തിക സെന്‍സസ് എടുക്കണം; വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

ല്‍ഹി : രാജ്യവ്യാപകമായി ജാതി അടിസ്ഥാനമാക്കിയുള്ള സാമ്ബത്തിക സെന്‍സസ് വേണമെന്ന ആവശ്യവുമായി വൈ.എസ്.ആര്‍ കോണ്‍ഗ്രസ്.

തിങ്കളാഴ്ച പാര്‍ലമെന്‍റിലെ ബഡ്ജറ്റ് സമ്മേളനത്തിനു മുന്നോടിയായി സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

സാമൂഹിക വികസന സൂചകങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന പിന്നാക്ക ജാതിക്കാരുടെ സാമ്ബത്തിക സ്ഥിതി അറിയേണ്ടത് അത്യാവശ്യമാണെന്നും പാര്‍ട്ടി വ്യക്തമാക്കി. പിന്നാക്ക ജാതിക്കാര്‍ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്നുണ്ടെന്നും അവരുടെ സാമ്ബത്തിക നില കണ്ടെത്താന്‍ സെന്‍സസ് സഹായിക്കുമെന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് വിജയ്‍സായി റെഡ്ഡി പറഞ്ഞു. ജെ.ഡി.യു, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളും ജാതി സെന്‍സസ് ആവശ്യപ്പെട്ടിട്ടുണ്ട്.പാര്‍ലമെന്‍റില്‍ സംവരണം ഉറപ്പാക്കാന്‍ വനിതാ ക്വാട്ട ബില്ലും തന്‍റെ പാര്‍ട്ടി ആവശ്യപ്പെട്ടതായി റെഡ്ഡി പറഞ്ഞു.ടി.ആര്‍.എസ്, ടി.എം.സി, ബി.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളും ജാതി സെന്‍സസിനെ പിന്തുണച്ചിട്ടുണ്ട്.

ബിഹാറില്‍ ജാതി സെന്‍സസിന് നാളെ തുടക്കം

അതേസമയം ബിഹാറില്‍ ജാതി സെന്‍സസ് നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലാ കലക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചുകൊണ്ടാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുന്നത്.മൊബൈല്‍ ആപ്പു വഴി വാര്‍ഡ് തലത്തില്‍ വീടുകളുടെ ജാതി തിരിച്ചുള്ള കണക്കുകളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക. രണ്ടാംഘട്ടത്തില്‍ കുടുംബങ്ങളുടെ സാമ്ബത്തിക സ്ഥിതി, കുടുംബങ്ങളിലെ അംഗങ്ങള്‍, വാര്‍ഷിക വരുമാനം എന്നിവയും ശേഖരിക്കും. സര്‍ക്കാര്‍ പട്ടികയില്‍ ജാതി രേഖപ്പെടുത്താത്തവര്‍ ജാതി തെളിയിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റും വിവരശേഖരണം നടത്തുന്നവര്‍ക്ക് മുന്‍പില്‍ ഹാജരാക്കണം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ ജാതി സെന്‍സസ് പോര്‍ട്ടലിലേക്ക് മൊബൈല്‍ ആപ്പ് വഴി കൈമാറും.

ജാതി സെന്‍സസ് രാജ്യത്തിന് ഗുണകരം, ഒരിക്കലെങ്കിലും നടപ്പിലാക്കണമെന്ന് ബിഹാര്‍

തൊഴിലുറപ്പ് ജീവനക്കാര്‍, അംഗന്‍വാടി ജീവനക്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ നാനാതുറകളില്‍ ഉള്ളവരെയാണ് സെന്‍സസ് നടപടികള്‍ക്കായി സര്‍ക്കാര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന ഓരോരുത്തരും അതാത് മേഖലകളിലെ 150 മുതല്‍ 160 വീടുകളിലെ വിവരങ്ങള്‍ ശേഖരിക്കും എന്നാണ് കണക്കാക്കുന്നത്. മെയ് മാസം അവസാനത്തോടെ സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബിഹാര്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സെന്‍സസിനായി 500 കോടി രൂപ ആണ് ബിഹാര്‍ സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular