Thursday, March 28, 2024
HomeIndiaയാത്രക്കിടെ ദേഹത്ത് തുപ്പുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍

യാത്രക്കിടെ ദേഹത്ത് തുപ്പുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍

മുംബൈ : വിസ്താര എയര്‍ലൈന്‍സിലെ ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ 45 കാരിയായ ഇറ്റാലിയന്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അബുദബി-മുംബൈ വിമാനത്തിലാണ് കൈയേറ്റമുണ്ടായത്. ഇറ്റാലിയന്‍ യുവതിയായ പൗല പെറുക്യോയാണ് ജീവനക്കാരെ മര്‍ദിച്ചത്.

ഇക്കണോമി ക്ലാസ് ടിക്കറ്റുമായി ബിസിനസ് ക്ലാസില്‍ ഇരിക്കാന്‍ ശ്രമിച്ച പൗലയെ ജീവനക്കാര്‍ തടഞ്ഞതാണ് ആക്രമണത്തിന് ആധാരം. പൗല കാബിന്‍ ക്രൂസില്‍ ഒരാളെ ഇടിക്കുകയും മറ്റൊരാളുടെ ദേഹത്തേക്ക് തുപ്പുകയും വിമാനത്തില്‍ അര്‍ധ നഗ്നയായി നടക്കുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ പരാതി.

സംഭവത്തില്‍ കാബിന്‍ ക്രൂ നല്‍കിയ പരാതിയെ തുടര്‍ന്ന് യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് യുവതിക്ക് മുംബൈ കോടതി ജാമ്യം നല്‍കി. മോശവും അക്രമാസക്തവുമായ പെരുമാറ്റം മൂലം പെര്‍ക്യോവിനെ യാത്രക്കിടെ വിമാനത്തിനുള്ളില്‍ തടഞ്ഞുവെക്കുകയായിരുന്നു.

‘നിരന്തരമായ മോശം പെരുമാറ്റം മൂലം ക്യാപ്റ്റന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പിന്നീട് അവരെ തടഞ്ഞുവെക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മറ്റുയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടി പൈലറ്റ് നിരന്തരം പരിശ്രമിച്ചു. നിയമപ്രകാരം വിമനം ഇറങ്ങിയപ്പോള്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു’ – വിസ്താര പ്രസ്താവനയില്‍ പറഞ്ഞു.

യുവതി അവരുടെ വസ്ത്രം ഉരിഞ്ഞ് അര്‍ധ നഗ്നാവസ്ഥയില്‍ ജീവനക്കാരെ ശകാരിച്ചുകൊണ്ട് വിമാനത്തിലുടനീളം നടന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്യുകയും ഒരു ദിവസം കൊണ്ടു തന്നെ കുറ്റപത്രം തയാറാക്കുകയും ചെയ്തു. യുവതിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular