Friday, March 29, 2024
HomeIndiaഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ആഗോള അനിശ്ചിതത്വത്തിനിടയില്‍ ഇന്ത്യയുടെ ബജറ്റിലേക്ക് ലോകം കണ്ണും നട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയെക്കുറിച്ച്‌ നല്ല വാക്കുകളാണ് എല്ലാവരും പറയുന്നതെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തിന് ശുഭകരമായ സന്ദര്‍ഭം, പ്രതീക്ഷ നല്‍കുന്ന സൂചനകള്‍ വരുന്നുണ്ട്. ധനമന്ത്രി അവതിരിപ്പിക്കുന്ന ബജറ്റ് ജനകീയ ബജറ്റ് ആകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഐഎംഎഫിന്‍റെ റിപ്പോര്‍ട്ട് സൂചിപ്പിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular