Thursday, March 28, 2024
HomeKeralaബൈബിള്‍ കത്തിച്ച്‌ വീഡിയോ പ്രചരിപ്പിച്ചു: കാസര്‍ഗോഡ് സ്വദേശി മുസ്തഫയ്‌ക്കെതിരെ കേസ്

ബൈബിള്‍ കത്തിച്ച്‌ വീഡിയോ പ്രചരിപ്പിച്ചു: കാസര്‍ഗോഡ് സ്വദേശി മുസ്തഫയ്‌ക്കെതിരെ കേസ്

കാസര്‍ഗോഡ് : സാമുദായിക ലഹള ഉണ്ടാക്കുന്നതിനായി ശ്രമിച്ചതിന് കാസര്‍ഗോഡ് യുവാവ് അറസ്റ്റില്‍. എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്.

ബൈബിള്‍ കത്തിക്കുകയും വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് എരഞ്ഞിപ്പുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫയെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ പ്രചരിച്ചതോടെ ബേഡകം പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുകയും സാമുദായിക ലഹള ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

മുഹമ്മദ് മുസ്തഫയ്ക്കെതിരെ നേരത്തെയും ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച കേസാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ 21 നായിരുന്നു സംഭവം. ഈ കേസില്‍ ആദൂര്‍ പോലീസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular