Saturday, April 20, 2024
HomeKeralaറാന്നിയില്‍ ദലിത് കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന പൊതുകിണര്‍ മൂടിയ കേസ്: പ്രതി അറസ്റ്റില്‍

റാന്നിയില്‍ ദലിത് കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന പൊതുകിണര്‍ മൂടിയ കേസ്: പ്രതി അറസ്റ്റില്‍

ത്തനംതിട്ട : റാന്നിയില്‍ ദലിത് കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന പൊതുകിണര്‍ മൂടിയ പ്രതി പിടിയില്‍. ജാതിവിവേചന കേസിലെ എട്ടാം പ്രതിയായ കോട്ടയം മണിമല ആലപ്ര സ്വദേശി ബിനു തോമസാണ് ആണ് പോലീസ് പിടികൂടിയത്.

കേസിലെ പ്രധാന പ്രതിയായ ബൈജു സെബാസ്റ്റ്യന്റെ ബന്ധുവായ ഇയാളുടെ നേതൃത്വത്തിലാണ് കിണര്‍ ഇടിച്ചു നിരത്തിയത്. റാന്നി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

2022 ജനുവരി 15നാണ് റാന്നി മന്ദമരുതി വട്ടാര്‍ക്കയത്തെ പഞ്ചായത്ത് പൊതു കിണര്‍ പ്രതികള്‍ ചേര്‍ന്ന് ഇടിച്ച്‌ നിരത്തിയത്. കിണര്‍ ഇടിച്ചുനിരത്തിയ സംഭവം വാര്‍ത്തയായിരുന്നു.

കേസിലെ മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. പൊതു കിണര്‍ പ്രതികള്‍ ചേര്‍ന്ന് ഇടിച്ച്‌ നിരത്തിയതിനെതിരെ റാന്നി പഴവങ്ങാടി പഞ്ചായത്തും ദലിത് കുടുംബങ്ങളും പോലീസില്‍ പരാതി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular