Tuesday, April 23, 2024
HomeKeralaകൈക്കൂലിയായി 50,000 രൂപയും ഐഫോണും: മലപ്പുറത്ത് ക്രൈംബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍

കൈക്കൂലിയായി 50,000 രൂപയും ഐഫോണും: മലപ്പുറത്ത് ക്രൈംബ്രാഞ്ച് എസ്.ഐ അറസ്റ്റില്‍

ലപ്പുറം : കൈക്കൂലിക്കേസില്‍ മലപ്പുറത്ത് എസ്‌ഐ പിടിയില്‍. ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ കെ സുഹൈലിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

വഞ്ചനാ കേസ് പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. കൈക്കൂലി വാങ്ങാന്‍ ഇടനില നിന്ന മഞ്ചേരി സ്വദേശി ബഷീറിനേയും അറസ്റ്റ് ചെയ്തു.

കോഴിക്കോട് നിന്ന് വിജിലന്‍സ് എസ്.പി നേരിട്ടെത്തിയാണ് എസ്.ഐയെയും ഇടനിലക്കാരനേയും അറസ്റ്റ് ചെയ്തത്. വഞ്ചനാ കേസില്‍ പ്രതിയായ ആലപ്പുഴ സ്വദേശിയില്‍ നിന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനായി കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനയ്‌ക്കെത്തിയത്.

വഞ്ചനാക്കേസിലെ പ്രതി കഴിഞ്ഞയാഴ്ച എസ്‌ഐയ്ക്ക് ഏറ്റവും പുതിയ മോഡല്‍ ഐ-ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇതിനു പിന്നാലെ 50,000 രൂപ കൂടി ആവശ്യപ്പെട്ട് ഇടനിലക്കാരന്‍ ഇയാളെ സമീപിക്കുകയായിരുന്നു. ഇതോടെ ഇയാള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചതനുസരിച്ചാണ് കോഴിക്കോട് നിന്ന് വിജിലന്‍സ് എസ്.പി മലപ്പുറത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. ആദ്യം ഏജന്റായ ബഷീറിനെയാണ് പിടികൂടിയത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്.ഐയായ സുഹൈലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് പേരെയും കോഴിക്കോടേക്ക് കൊണ്ടുപോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular