Wednesday, April 24, 2024
HomeKeralaചാരായം വാറ്റിയ കേസില്‍ പ്രതി പിടിയില്‍

ചാരായം വാറ്റിയ കേസില്‍ പ്രതി പിടിയില്‍

തൃശൂര്‍ : അഷ്ടമിച്ചിറ അണ്ണല്ലൂരില്‍ ചാരായം വാറ്റിയ കേസില്‍ പ്രതി പിടിയില്‍. ആനപ്പാറ ജൂബിലി നഗറില്‍ കിഴക്കൂടന്‍ ബിജു എന്ന 50-കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂബിലി നഗറില്‍ വാടക വീട്ടിലാണ് ചാരായം വാറ്റിക്കൊണ്ടിരുന്നത്. പൊലീസിനെ കണ്ട പ്രതി ചാരായം പുറത്തേക്ക് ഒഴിച്ചുകളഞ്ഞതായി പറയുന്നു. ഒരു ലിറ്റര്‍ ചാരായം, 150 ലിറ്റര്‍ വാഷ് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മാള സബ് ഇന്‍സ്പെക്ടര്‍മാരായ വി.വി. വിമല്‍, നീല്‍ ഹെക്ടര്‍ ഫെര്‍ണാണ്ടസ്, എസ്‌.സി.പി.ഒ സിദീജ, സി.പി.ഒ നവീന്‍ കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular