മുംബൈ: ജയ് ജയ് മഹാരാഷ്ട്ര മാജ എന്ന ഗാനം മഹാരാഷ്ട്രയുടെ ഔദ്യോഗിക ഗാനമാക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.
മറാത്തി ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 19ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. രാജാ ബാദേ എഴുതി ശ്രീനിവാസ് ഖാലെ സംഗീത സംവിധാനം ചെയ്ത ഗാനമാണ് ജയ് ജയ് മഹാരാഷ്ട്ര മാജ. സംസ്ഥാനം നിലവില്‍ വന്ന 1960 മെയ് 1ന് ഷഹീര്‍ സാബ്ലെ ആണ് ഗാനം ആദ്യമായി ആലപിച്ചത്.