Friday, March 29, 2024
HomeIndiaകര്‍ണാടകയില്‍ മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

കര്‍ണാടകയില്‍ മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ബംഗളൂരു : കര്‍ണാടകയില്‍ മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബംഗളൂരുവിലെ കാമാക്ഷിപാല്യ പൊലീസ് പരിധിയില്‍ തിങ്കളാഴ്ചയാണ് സംഭവം.

കേസുമായി ബന്ധപ്പെട്ട് 26കാരനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വസ്ത്ര നിര്‍മാണശാലയിലെ ജീവനക്കാരിയായ കുട്ടിയുടെ മാതാവുമായി ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയും മകളും വീട്ടില്‍ തനിച്ചായിരുന്നു താമസം.

അമ്മ വീട്ടിലില്ലാത്ത സമയത്താണ് ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ തലയില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കുട്ടിയെ തലക്കടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular