Saturday, April 20, 2024
HomeKeralaമയക്കുമരുന്ന് കേസ്: പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും‌

മയക്കുമരുന്ന് കേസ്: പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയും‌

ല്‍പറ്റ : മയക്കുമരുന്ന് കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി. പ്രതിക്ക് ഒരു വര്‍ഷം തടവും പിഴയുമാണ് കോടതി വിധിച്ചത്.

കല്‍പറ്റ അമ്ബിലേരി സ്വദേശിയായ അബ്ദുല്‍ റഹീമിനെയാണ് ഒരു വര്‍ഷം കഠിന തടവിനും 5000 രൂപ പിഴ അടക്കാനും കല്‍പറ്റ അഡീഷനല്‍ സെഷന്‍സ് ശിക്ഷിച്ചത്.

നര്‍ക്കോട്ടിക് സ്പെഷ്യല്‍ ജഡ്ജ് വി. അനസ് ആണ് വിധി പ്രഖ്യാപിച്ചത്. വൈത്തിരി താലൂക്കിലെ ചോലാടി ചെക്ക് പോസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 125 ഗുളികകള്‍ വില്‍പനക്കായി കൈവശം വെച്ച കുറ്റത്തിനാണ് അബ്ദുല്‍ റഹീമിനെ അറസ്റ്റ് ചെയ്തത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. ഷാജിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അസി. എക്സൈസ് കമീഷണര്‍ എന്‍. രാജശേഖരനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular