Friday, March 29, 2024
HomeKeralaകോവൂരില്‍ പെണ്‍വാണിഭം; മൂന്നംഗ സംഘം അറസ്റ്റ്

കോവൂരില്‍ പെണ്‍വാണിഭം; മൂന്നംഗ സംഘം അറസ്റ്റ്

കോഴിക്കോട് : കോവൂരിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍.

കര്‍ണാടക കുടഗ് സ്വദേശിനി ബിനു എന്ന അയിഷ (32), വാവാട് കപ്പലാംകുഴി ഷമീര്‍ (29), തമിഴ്നാട് ദേവര്‍മലയില്‍ വെക്‌ട്രി സെല്‍വന്‍ (28) തുടങ്ങിയവരാണ് പിടിയില്‍.

നേപ്പാള്‍, തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികളെ പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും പോലീസ് രക്ഷിച്ചു. വലിയ പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമാണ് സംഘമെന്ന് പോലീസ് പറഞ്ഞു.

കോവൂരിലെ ഫ്ലാറ്റില്‍ ചൊവ്വാഴ്ച ഉച്ചക്കായിരുന്നു മെഡിക്കല്‍ കോളേജ് എസ്.എച്ച്‌.ഒ ബെന്നി ലാലുവിന്റെ നേതൃത്വത്തില്‍ റെയ്ഡ്. പി.സി. ബിന്ദു, ഹോംഗാര്‍ഡ് പത്മനാഭന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ഒരു വര്‍ഷത്തിനിടെ അഞ്ചാമത്തെ പെണ്‍വാണിഭ സംഘത്തെയാണ് മെഡി. കോളേജ് പോലീസ് പിടികൂടുന്നത്.

മായനാട്, മുണ്ടിക്കല്‍താഴം, കോട്ടൂളി, കുതിരവട്ടം എന്നിവിടങ്ങളിലായിരുന്നു നേരത്തെ റെയ്ഡ് നടത്തിയത്.

രണ്ടു വര്‍ഷമായി സംഘം ഇവിടെ പെണ്‍വാണിഭം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡെപ്യൂട്ടി പോലീസ് കംമീഷണര്‍ കെ.ഇ. ബൈജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular