Friday, April 26, 2024
HomeKeralaകൊട്ടാരക്കരയില്‍ എം.ഡി.എം.എ പിടിച്ച കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കൊട്ടാരക്കരയില്‍ എം.ഡി.എം.എ പിടിച്ച കേസ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കൊല്ലം : പുലമണ്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം എം.ഡി.എം.എയുമായി യുവാവ് പിടിയിലായ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.
തിരുവനന്തപുരം ശാസ്തവട്ടം അയിരൂര്‍പാറ സ്വദേശികളായ വിഷ്ണു (30), ആനന്ദ് (26) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. കൊല്ലം പട്ടത്താനം ജനകീയ നഗര്‍ -161 മിനി വിഹാറില്‍ അമലിനെ (24) 106 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റ് പ്രതികളെ തിരുവനന്തപുരത്തു നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular