Saturday, April 20, 2024
HomeKeralaസതീശന് പിന്നാലെ 8 മന്ത്രിമാര്‍ക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍

സതീശന് പിന്നാലെ 8 മന്ത്രിമാര്‍ക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം : സാമ്ബത്തിക പ്രതിസന്ധിക്കിടയിലും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകള്‍.

എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇതേ വിഭാഗത്തില്‍പ്പെട്ട കാര്‍ വാങ്ങിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെയാണ് കാറുകള്‍ വീണ്ടും വാങ്ങുന്നത്.

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍,കൃഷി മന്ത്രി പി പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സാംസ്കാരിക മന്ത്രി സജി ചെറിയാന്‍, കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ക്കാണ് പുതിയ കാറുകള്‍. ഇതോടൊപ്പം ചിഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങിയിട്ടുണ്ട്.

2021 മെയ് മാസത്തില്‍ മന്ത്രിമാര്‍ക്ക് അനുവദിച്ച ഔദ്യോഗിക വാഹനങ്ങള്‍ ഒരു ലക്ഷം മുതല്‍ 1.5 ലക്ഷം കിലോമീറ്റര്‍ വരെ ഓടിയിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രി മുഹമ്മദ് റിയാസിന്‍റെ കീഴിലുള്ള ടൂറിസം വകുപ്പിനാണ് ഔദ്യോഗിക വാഹനങ്ങളുടെ സംഭരണ ചുമതല. ധനമന്ത്രി ബാലഗോപാല്‍ ഒഴികെ മറ്റെല്ലാവര്‍ക്കും ടൂറിസം വകുപ്പില്‍ നിന്ന് പുതിയ വാഹനം വാങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular