Thursday, April 25, 2024
HomeGulfപെണ്‍കുട്ടിക്ക് ശിരോവസ്‌ത്രമില്ല, പൊതുസ്ഥലത്ത് നൃത്തം ചെയ്‌തു, ഇറാനില്‍ കമിതാക്കള്‍ക്ക് പത്ത് വര്‍ഷം തടവുശിക്ഷ

പെണ്‍കുട്ടിക്ക് ശിരോവസ്‌ത്രമില്ല, പൊതുസ്ഥലത്ത് നൃത്തം ചെയ്‌തു, ഇറാനില്‍ കമിതാക്കള്‍ക്ക് പത്ത് വര്‍ഷം തടവുശിക്ഷ

ടെഹ്‌റാന്‍ : പൊതുസ്ഥലത്ത് നൃത്തം ചെയ്ത കമിതാക്കള്‍ക്ക് ഇറാനില്‍ പത്തര വര്‍ഷം തടവുശിക്ഷ.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും വിലക്കേര്‍പ്പെടുത്തി.

21കാരിയായ അസ്തിയാസ് ഹഖീഖിയേയും പ്രതിശ്രുതവരന്‍ അമീര്‍ മുഹമ്മദ് അഹ്‌മദിനേയുമാണ് ഇറാനിലെ സ്വാതന്ത്ര്യഗോപുരത്തിന് സമീപം നൃത്തം ചെയ്തതിന് ഇറാന്‍ കോടതി ശിക്ഷിച്ചത്.

വ്യഭിചാരം, ദേശസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന, ഭരണകൂടത്തിനെതിരായ പ്രചാരണം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്.

കൂടാതെ വീഡിയോയില്‍ പെണ്‍കുട്ടി ശിരോവസ്‌ത്രം ധരിച്ചിട്ടില്ലെന്നും പരാമര്‍ശം.

സ്ത്രീകള്‍ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്.

വീഡിയോ വൈറലായതോടെയാണ് ഇവരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കുംഇന്‍സ്റ്റഗ്രാമില്‍ 20 ലക്ഷം ഫോളോവേഴ്‌സുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular