Friday, March 29, 2024
HomeIndiaയാത്രക്കിടെ ട്രെയിനിന്റെ ബോഗികള്‍ എഞ്ചിനില്‍ നിന്ന് വിട്ടുപോയി

യാത്രക്കിടെ ട്രെയിനിന്റെ ബോഗികള്‍ എഞ്ചിനില്‍ നിന്ന് വിട്ടുപോയി

ബിഹാര്‍ : ബിഹാറില്‍ യാത്രക്കിടെ ട്രെയിന്‍ ബോഗികള്‍ എഞ്ചിനില്‍ നിന്ന് വിട്ടുപോയി. മുസാഫര്‍പുര്‍ -നര്‍കതിയഗഞ്ച് റെയില്‍വേ സെക്ഷനില്‍ ബെത്യ മജൗലിയ സ്റ്റേഷനിനു സമീപമാണ് സംഭവം.

സത്യാഗ്രഹ എക്സ്പ്രസ് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് എഞ്ചിനില്‍ നിന്ന് വിട്ടുപോയത്.

എഞ്ചിനുള്‍പ്പെടെയുള്ള ഭാഗം അല്‍പ്പം മുന്നോട്ട് പോയി നിന്നു. എഞ്ചിനില്‍ നിന്ന് വിട്ടുപോയ ഭാഗം ബാക്കിയുള്ള ഭാഗത്ത് പോയി ഇടിക്കാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular