Thursday, April 25, 2024
HomeUSAനീണ്ടു നിൽക്കുന്ന കോവിഡ് രോഗലക്ഷണങ്ങൾ ഏഴെണ്ണം മാത്രമെന്നു പുതിയ ഗവേഷണഫലം

നീണ്ടു നിൽക്കുന്ന കോവിഡ് രോഗലക്ഷണങ്ങൾ ഏഴെണ്ണം മാത്രമെന്നു പുതിയ ഗവേഷണഫലം

കോവിഡ് മാറിയാലും നീണ്ടു നിൽക്കുന്ന രോഗലക്ഷണങ്ങൾ ഏഴെണ്ണമാണെന്നു പുതിയ പഠനം. ഏതാണ്ട് 47 രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും യൂണിവേഴ്സിറ്റി ഓഫ് മിസൂറിയിലെ ഗവേഷകർ പറയുന്നത് ഇവ മാത്രമേ പ്രസക്തമായുള്ളൂ എന്നാണ്: വേഗത്തിലുള്ള ഹൃദയമിടിപ്പ്,  മുടികൊഴിച്ചിൽ, ക്ഷീണം, നെഞ്ചു വേദന, ശ്വാസം മുട്ടൽ, സന്ധിവേദന, അമിത വണ്ണം.

എം യു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡേറ്റ സയൻസ് ആൻഡ് ഇൻഫർമാറ്റിക്സ് ഡയറക്ടർ ചി-റെൻ ഷ്യു പറയുന്നു: “നിരവധി രോഗലക്ഷണങ്ങളെ കുറിച്ചു നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഏഴെണ്ണം മാത്രമേ വ്യക്തമായും കോവിഡ് പ്രത്യാഘാതമായി കണ്ടെത്തിയിട്ടുള്ളൂ.”

കോവിഡ് പോസിറ്റീവായവരിൽ 15% പേർക്കു രണ്ടു മാസത്തിലേറെ നീണ്ടു നിൽക്കുന്ന രോഗലക്ഷണങ്ങൾ കണ്ടുവെന്ന് കഴിഞ്ഞ വർഷം മറ്റൊരു പഠനത്തിൽ കണ്ടിരുന്നു. ആ രോഗികളിൽ ചിലരെ ഗവേഷകർ നിരീക്ഷിച്ചെന്നു എം യു സ്കൂൾ ഓഫ് മെഡിസിനിലെ പ്രഫസർ അദ്നാൻ ഖുറേഷി പറഞ്ഞു. പലർക്കും അവരുടെ ജോലിയിലേക്കോ പതിവ് ദിനചര്യകളിലേക്കോ തിരിച്ചു പോകാൻ കഴിയാത്ത വിധം രോഗലക്ഷണങ്ങൾ തുടരുന്നുണ്ടായിരുന്നു.

“കോവിഡ് അവരിൽ നിലനിൽക്കുന്നതു കൊണ്ടല്ല അത്. രോഗബാധ നീണ്ടു നിൽക്കുന്ന പ്രത്യാഘാതങ്ങൾ സൃഷ്ഠിച്ചതാണ്. അനന്തരഫലങ്ങൾ. അവ മാസങ്ങളോ വർഷങ്ങളോ വരെ നീണ്ടു നിൽക്കാം.”

യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ യുഎസിലെ 52,461 രോഗികളുടെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡുകൾ പഠന വിധേയമാക്കി. 2022 ഏപ്രിൽ 14 നു മുൻപ് കോവിഡ് ബാധിച്ചവർ. ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ട 47 രോഗലക്ഷണങ്ങൾ പഠിച്ചു.

Only 7 symptoms persist in long Covid

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular