Friday, March 29, 2024
HomeUSAവാൻകൂവറിൽ കൊമഗാത മാരു സ്മാരകം മൂന്നാം തവണയും ആക്രമിക്കപ്പെട്ടു

വാൻകൂവറിൽ കൊമഗാത മാരു സ്മാരകം മൂന്നാം തവണയും ആക്രമിക്കപ്പെട്ടു

കാനഡയിലെ വാൻകൂവറിൽ കൊമഗാത മാരു സ്മാരകം മൂന്നാം തവണയും ആക്രമിക്കപ്പെട്ടു. 1914 ൽ കാനഡയിലേക്കു കപ്പലിൽ പോയ 376 ഇന്ത്യക്കാരുടെ സ്മാരകമാണിത്. അന്നു കരയിൽ ഇറങ്ങാൻ അനുമതി നിഷേധിക്കപ്പെട്ട അവർ രണ്ടു മാസം കടലിൽ കിടന്നു ദുരിതം അനുഭവിച്ചു.

കാനഡയിലെ ഖൽസ എയ്ഡ് നാഷനൽ ഡയറക്ടർ ജിന്ദി സിംഗ് ട്വീറ്റ് ചെയ്തു: “2021 നു ശേഷം മൂന്നാമത്തെ ആക്രമണം ആണിത്. സ്മാരകം മലിനമാക്കി. അതിന്റെ പരിസരത്തു അമേധ്യവും കിടപ്പുണ്ട്.”

യുകെയിൽ നിന്നു വന്ന ചില സന്ദർശകരാണ് ആക്രമണം നടന്ന കാര്യം അദ്ദേഹത്തെ അറിയിച്ചത്. സ്മാരകത്തിന്റെ പുറത്തു അക്രമികൾ ഇങ്ങിനെ എഴുതി വച്ചു: “No more Fiat build on Bitcoin.”
അന്വേഷണം നടത്തുന്നുണ്ടെന്നു വാൻകൂവർ പോലീസ് പറഞ്ഞു.

2022 ഒക്ടോബറിൽ സ്മാരകത്തിന്റെ ചില്ലുകൾ തകർന്നപ്പോൾ അത് കരുതിക്കൂട്ടിയുള്ള ആക്രമണം ആയിരുന്നുവെന്നു പോലീസ് പറഞ്ഞിരുന്നു. 2021 ഓഗസ്റ്റിലും ആക്രമണം ഉണ്ടായി. കൈപ്പത്തി അടയാളങ്ങൾ പതിഞ്ഞ സ്മാരകത്തിൽ ‘893 YK’ എന്ന് എഴുതി വച്ചിരുന്നു. ഏഴു മാസം കഴിഞ്ഞു ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

Komagata Maru Memorial in Vancouver vandalised

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular