Saturday, April 20, 2024
HomeIndiaഏഴ് ലക്ഷം വരെ ആദായനികുതിയില്ല, സ്ലാബുകള്‍ പുനക്രമീകരിച്ചു

ഏഴ് ലക്ഷം വരെ ആദായനികുതിയില്ല, സ്ലാബുകള്‍ പുനക്രമീകരിച്ചു

ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റില്‍ ഏഴ് ലക്ഷം വരെ ആദായനികുതി ഇളവ് പ്രഖ്യാപിച്ചു. നിലവില്‍ അഞ്ച് ലക്ഷമായിരുന്ന ഇളവ് പരിധിയാണ് വര്‍ധിപ്പിച്ചത്.

ഇളവ് പുതിയ ആദായ നികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്കാണ്. ആദായനികുതി സ്ലാബിലും മാറ്റം വരുത്തിയിട്ടുണ്ട്.  ഒന്‍പത് ലക്ഷം വരെ വേതനം വാങ്ങുന്നവര്‍ 45000 രൂപ ആദായ നികുതി അടച്ചാല്‍ മതി.

പുതിയ സ്‌ക്രീം പ്രകാരം മൂന്ന് ലക്ഷം വരെ ആദായ നികുതി പൂര്‍ണ്ണമായി ഒഴിവാക്കി. മൂന്ന് മുതല്‍ 6 ലക്ഷം വരെ 5 ശതമാനമാക്കി. 6 ലക്ഷം മുതല്‍ 9 ലക്ഷം വരെ 10 ശതമാനം, 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം, 25 ലക്ഷത്തിന് മുകളില്‍ 30 ശതമാനം ആദായ നികുതി നല്‍കണം.

ആദായ നികുതി റിട്ടേണ്‍ നടപടികളുടെ ദിവസം 16 ആയി ചുരുക്കിയിട്ടുണ്ട്.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബുള്ള അവസാന സമ്ബൂര്‍ണ ബജറ്റാണ് അവതരിപ്പിച്ചത്. അടുത്ത 100 വര്‍ഷത്തെ വളര്‍ച്ചക്കുള്ള ബ്ലൂപ്രിന്‍റ് ആകും ഈ ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണിത്. ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുകയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular