Friday, March 29, 2024
HomeIndiaയുപിയിൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ 75,000 വീടുകൾ കൂടി; താക്കോൽ പ്രധാനമന്ത്രി ഇന്ന് കൈമാറും

യുപിയിൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ 75,000 വീടുകൾ കൂടി; താക്കോൽ പ്രധാനമന്ത്രി ഇന്ന് കൈമാറും

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ 75,000 വീടുകൾ കൂടി യാഥാർത്ഥ്യമായി. പ്രധാനമന്ത്രി ആവാസ് യോജന – അർബൻ സ്‌കീമിൽ 75 ജില്ലകളിൽ പൂർത്തിയാക്കിയ ഈ വീടുകളുടെ താക്കോൽദാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവ്വഹിക്കും.

ഡിജിറ്റലായി നടക്കുന്ന പരിപാടിയിൽ പദ്ധതിയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കുകയും ചെയ്യും. ഉത്തർപ്രദേശിലെ സ്മാർട്ട് സിറ്റി മിഷൻ, അമൃത് എന്നിവയുടെ കീഴിൽ 75 നഗരവികസന പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവ്വഹിക്കും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ലക്‌നൗ, കാൺപൂർ, വാരാണസി, പ്രയാഗ്രാജ്, ഗോരഖ്പൂർ, വമിാൻസി, ഗാസിയാബാദ് എന്നിവയുൾപ്പെടെ ഏഴ് നഗരങ്ങൾക്കായി 75 ബസുകൾ പ്രധാനമന്ത്രി ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ലക്‌നൗവിലെ ഇന്ദിര ഗാന്ധി പ്രതിസ്ഥാനിൽ കോൺഫ്രൻസ് കം എസപോ പരിപാടിയുടെ ഉദ്ഘാടനവും പ്രധാന മന്ത്രി നിർവഹിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular