Saturday, April 20, 2024
HomeKeralaകൊല്ലത്ത് വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍: കൊലപാതകമെന്നു ബന്ധുക്കള്‍: ബന്ധുവായ യുവാവ് മര്‍ദ്ധിച്ചതായും ആരോപണം

കൊല്ലത്ത് വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍: കൊലപാതകമെന്നു ബന്ധുക്കള്‍: ബന്ധുവായ യുവാവ് മര്‍ദ്ധിച്ചതായും ആരോപണം

കൊല്ലം : കടയ്ക്കല്‍ കോട്ടപ്പുറത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം കൃഷ്ണകൃപയില്‍ അന്‍പത്തിയൊന്നു വയസുളള ഷീലയെയാണ് വീടിന് സമീപമുളള പാറയിടുക്കിലെ റബര്‍മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.കഴിഞ്ഞ ദിവസം ബന്ധുവീട്ടില്‍ വച്ച്‌ വസ്തുസംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നു.
തര്‍ക്കത്തിനിടെ ഷീലയുടെ ബന്ധുവായ കുട്ടപ്പായി എന്നുവിളിക്കുന്ന നിതിന്‍ ഷീലയെ മര്‍ദിച്ചിരുന്നതായി ഷീലയുടെ അമ്മ പറയുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷീല താമസിക്കുന്ന കോട്ടപ്പുറത്തെ വീട്ടിലേക്ക് പോകുന്ന വഴിയില്‍ പാറയിടുക്കിലെ റബര്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തത വരികയുളളുവെന്ന് കടയ്ക്കല്‍ പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular