Friday, April 26, 2024
HomeKeralaഎട്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

എട്ട് കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ലപ്പുറം : ആന്ധ്രയില്‍നിന്ന് കൊണ്ടുവന്ന എട്ട് കിലോ കഞ്ചാവുമായി രണ്ടുപേരെ പുത്തനത്താണിയില്‍ പൊലീസ് പിടികൂടി.
താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍ (28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെപുരയ്ക്കല്‍ അജീഷ് എന്ന സഹല്‍ (28) എന്നിവരെയാണ് കല്‍പകഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തും താനൂര്‍ ഡാന്‍സാഫ് സ്ക്വാഡ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പൊലീസിനെ കണ്ട പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബസ് സ്റ്റാന്‍ഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തുവെച്ച്‌ പിടികൂടുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി. സുജിത്ത്, സി.പി.ഒമാരായ രജിത്ത്, റോയി, ഷെറിന്‍, സുധീര്‍, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ അഭിമന്യു, ജിനീഷ്, ആല്‍ബിന്‍, വിപിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular