Saturday, April 20, 2024
HomeKeralaപുലര്‍ച്ചെ വീട്ടില്‍ ചക്ക വെട്ടുന്നതിനിടയില്‍ വീട്ടമ്മയുടെ മാല കവര്‍ന്ന കള്ളന്‍ പിടിയില്‍

പുലര്‍ച്ചെ വീട്ടില്‍ ചക്ക വെട്ടുന്നതിനിടയില്‍ വീട്ടമ്മയുടെ മാല കവര്‍ന്ന കള്ളന്‍ പിടിയില്‍

തൃശ്ശൂര്‍ : പുലര്‍ച്ചെ വീടിന് പുറകില്‍ നിന്ന് ചക്ക വെട്ടുന്നതിനിടയില്‍ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍.

മലയാറ്റൂര്‍ സ്വദേശി ജോളി വര്‍ഗ്ഗീസിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 24 നാണ് തൃശ്ശൂര്‍ ജില്ലയിലെ തിരൂര്‍ കിഴക്കേ അങ്ങാടി സ്വദേശി ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവന്‍റെ മാല നഷ്ടമായത്. പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു മോഷണം.

വീടിനു പിന്നില്‍ നിന്ന് സീമ ചക്ക വെട്ടുന്നതിനിടയില്‍ പതുങ്ങിയെത്തിയ ജോളി വര്‍ഗീസ് മാല പൊട്ടിച്ച്‌ കടന്നുകളയുകയായിരുന്നു. സീമയുടെ മുഖം പോത്തിയായിരുന്നു കവര്‍ച്ച. ഇതിനിടയില്‍ ജോളിയുടെ വിരല്‍ സീമ കടിച്ചതോടെ ഇയാള്‍ കുതറിയോടി. ഇതോടെ വീട്ടമ്മയുടെ ഒരു പല്ലും നഷ്ടപ്പെട്ടു.

സീമയുടെ മാല മോഷ്ടിച്ച അതേ ദിവസം പ്രദേശത്തെ ഏഴു വീടുകളില്‍ ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. പുലര്‍ച്ചെ രണ്ടര മണി മുതല്‍ ഇയാള്‍ പ്രദേശത്തുണ്ടായിരുന്നു. അഞ്ചേമുക്കാലോടെയാണ് സീമയുടെ വീട്ടിലെത്തുന്നത്. ഈ സമയത്ത് അടുക്കള ഭാഗത്തു നിന്ന് ചക്കവെട്ടുകയായിരുന്നു സീമ.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കള്ളനെ പൊലീസ് തിരിച്ചറിഞ്ഞത്. കള്ളന്റെതെന്ന് കരുതുന്ന ഒരു സൈക്കിള്‍ സീമയുടെ വീടിന്റെ സമീപത്തു നിന്നും കണ്ടെത്തിയിരുന്നു. ഇത് മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മേഷണം പോയതാണ്.

‌ഇയാള്‍ മുമ്ബും പല കേസുകളിലും പ്രതിയായിരുന്നു. വീട്ടമ്മയുടെ മാല കവര്‍ന്നതിനു ശേഷം വേഷം മാറി പ്രദേശത്തു തന്നെ പ്രതി ചുറ്റിക്കറങ്ങി. ഇതിനിടയില്‍ തിരൂര്‍ പള്ളിയില്‍ രാവിലെ കുര്‍ബാനയ്ക്കും ഇയാള്‍ എത്തി. കുര്‍ബാനയ്ക്ക് എത്തിയവര്‍ക്കിടയില്‍ ആര്‍ക്കും സംശയം തോന്നാതെ നട‌ക്കുകയും ചെയ്തു. ഒടുവില്‍ മലയാറ്റൂരില്‍ നിന്നാണ് ജോളിയെ പൊലീസ് പിട‌ികൂടുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular