Wednesday, May 8, 2024
HomeKeralaകൊച്ചി നഗരത്തില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; ശരീരത്തില്‍ കുത്തേറ്റ പാടുകള്‍

കൊച്ചി നഗരത്തില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; ശരീരത്തില്‍ കുത്തേറ്റ പാടുകള്‍

കൊച്ചി : എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശരീരത്തില്‍ കുത്തേറ്റ പാടുകളെന്നും കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.

അതേസമയം, കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണന്റേത് (32) കൊലപാതകമാണെന്ന് തെളിഞ്ഞു. യുവതിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കിയ ശേഷം തലക്കടിച്ചാണ് കൊല്ലുകയായിരുന്നെന്ന് വ്യക്തമായി. പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. നീതുവിനെ കൊലപ്പെടുത്തിയ ശേഷം വീട് പൂട്ടി സ്ഥലം വിട്ട ആണ്‍ സുഹൃത്ത് വയനാട് കല്പറ്റ സ്വദേശി ആന്റോ സെബാസ്റ്റ്യനെ കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയയതായി ബദിയടുക്ക എസ്‌ഐ കെ.പി.വിനോദ് കുമാര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular