Thursday, April 25, 2024
HomeUSA747-നു യാത്രാമൊഴി ചൊല്ലി ബോയിങ്; ആകാശത്തിന്റെ റാണി വിടവാങ്ങി

747-നു യാത്രാമൊഴി ചൊല്ലി ബോയിങ്; ആകാശത്തിന്റെ റാണി വിടവാങ്ങി

ബോയിങ് 747 വിടവാങ്ങി. അര നൂറ്റാണ്ടിലേറെ ആകാശത്തിന്റെ റാണിയായിരുന്ന വിമാനത്തിനു കമ്പനി വിരാമം കുറിച്ചു.

വാഷിംഗ്‌ടണിലെ എവെറെറ്റിൽ കമ്പനിയുടെ ആയിരക്കണക്കിനു ജീവനക്കാരും മുൻ ജീവനക്കാരും പങ്കെടുത്ത ചടങ്ങിൽ ചൊവാഴ്ച 1,574ആം ബോയിങ് 747 അറ്റ്ലസ് എയറിന്റെ വിമാനമായി പറന്നുയർന്നപ്പോൾ 53 വർഷം നീണ്ട ആ യുഗം അവസാനിച്ചു.

ബോയിങ് എവെറെറ്റ് 2012 ൽ 40,000 ജീവനക്കാരുടെ റെക്കോഡ് സൃഷ്ടിച്ചിരുന്നു. 1965ൽ അന്നത്തെ ചീഫ് എൻജിനിയർ ജോ സാറ്റർ പുതിയൊരു ജെറ്റ് നിർമിക്കുന്നതിന് ചുമതലയേറ്റു. അദ്ദേഹം ഡിസൈൻ ചെയ്ത ആദ്യത്തെ ജെറ്റ് പുതിയ പ്ലാന്റിൽ നിന്ന് 1969 ഫെബ്രുവരിയിൽ പുറത്തു വന്നു. ആദ്യമായി നിർമിച്ച വിമാനം ഇറങ്ങിയത് 1970 ജനുവരി 22ന്.

അവസാനത്തെ ബോയിങ് 747-8 യാത്രാ വിമാനത്തിനു 470 പേരുമായി ദീർഘദൂരം പറക്കാൻ കഴിയും.

ഇന്ധനലാഭമുള്ള  ഇരട്ട എൻജിൻ വിമാനങ്ങൾക്കു ആവശ്യം വർധിച്ചതോടെ വിമാന കമ്പനികൾ അവയിലേക്കു മാറിയതാണ് 747 ന്റെ വില്പന കുറയാൻ കാരണം. 2022 ഡിസംബർ ആയപ്പോൾ 747 ന്റെ 44 യാത്രാ വിമാന മോഡലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2019 ന്റെ ഒടുവിൽ 130 ഉണ്ടായിരുന്നു.

ബി747-8 ഏറ്റവുമധികം ഉപയോഗിക്കുന്നത് ലുഫ്ത്താന്സ ആണ് — 19 എണ്ണം ഇപ്പോഴുണ്ട്.

Boeing 747 bids goodbye 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular