Wednesday, April 24, 2024
HomeKeralaഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത, സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം

ഷാഹിദ കമാലിനോട് വിശദീകരണം തേടി ലോകായുക്ത, സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം

തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും ഹാജരാക്കിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി

തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ചെന്ന പരാതിയിൽ വനിത കമ്മീഷൻ അംഗം ഷാഹിദ കമാലിനോട് (shahida kamal) ലോകായുക്ത( lokayukta) വിശദീകരണം തേടി. ഒരു മാസത്തിനകം വിദ്യാഭ്യാസ രേഖകൾ അടക്കം സമർപ്പിക്കാനും നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും ഹാജരാക്കിയെന്നാണ് ഷാഹിദയ്ക്കെതിരായ പരാതി. വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നൽകിയത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാൽ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു, അടുത്ത മാസം 25 ന് കേസ് വീണ്ടും പരിഗണിക്കും.

ഡോ. ഷാഹിദ കമാൽ എന്നാണ് വനിതാ കമ്മീഷൻ വെബ്സൈറ്റിൽ അംഗത്തിന്‍റെ ഫോട്ടോയ്ക്ക് താഴെ ചേര്‍ത്തിട്ടുള്ളത്. 2009-ൽ കാസ‍ർ​ഗോഡ് ലോക്സഭാ സീറ്റിലും 2011-ൽ ചടയമം​ഗലം നിയമസഭാ സീറ്റിലും ഷാഹിദാ കമാൽ മത്സരിച്ചെങ്കിലും രണ്ടിടത്ത് നൽകിയ സത്യവാങ്മൂലത്തിലും ബികോം ആണ് തൻ്റെ വിദ്യാഭ്യാസയോഗ്യത എന്നാണ് പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് പരാതി ഉയർന്നപ്പോൾ താൻ ബികോം പാസായിട്ടില്ലെന്നും കോഴ്സ് കംപ്ലീറ്റഡ് ആണെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും ഷാഹിദ തന്നെ വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിന്‍റെ മരണ ശേഷം വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോമും പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയെന്നും അവകാശപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular