Saturday, July 27, 2024
HomeKeralaയുവതിയും ഭര്‍ത്താവും മരിച്ചത് പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ

യുവതിയും ഭര്‍ത്താവും മരിച്ചത് പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ

കണ്ണൂര്‍ : ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവുംഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തുമരിച്ചത് പ്രസവ വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ. ആശുപത്രിയുടെ തൊട്ടടുത്തുവച്ചായിരുന്നു തീപിടിത്തം.  മരിച്ച റീഷയ്ക്ക്പ്രസവ വേദനഅനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറ്റിയാട്ടൂരിലെ വീട്ടില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെ, ആശുപത്രിയുടെ 100 മീറ്റര്‍ അകലെ വച്ചാണ് കാറില്‍ തീപിടിച്ചത്.

കാറിന്റെ മുന്‍സീറ്റിലിരുന്ന റീഷയും (26), ഭര്‍ത്താവ് കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രജിത്തും (32) ആണ് മരിച്ചത്. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന മകള്‍ ശ്രീപാര്‍വതിയും റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവരും ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതാണ് രക്ഷയായത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുറോഡില്‍ കാര്‍ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുക്കാനാകാത്ത വിധം തീ ആളിക്കത്തുകയായിരുന്നു.

ഇന്നു രാവിലെ 10.40നാണ് അപകടമുണ്ടായത്. അപകടകാരണം കണ്ടെത്താന്‍ വിദഗ്ധ പരിശോധന വേണമെന്ന് കമ്മിഷണര്‍ പറഞ്ഞു. ഫൊറന്‍സിക്, മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാറിന് രണ്ടുവര്‍ഷത്തെ മാത്രമാണ് പഴക്കം.

RELATED ARTICLES

STORIES

Most Popular