Friday, March 24, 2023
HomeCinemaഅവാർഡ് മധു അമ്പാട്ടിന്

അവാർഡ് മധു അമ്പാട്ടിന്

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനകളെ വിലയിരുത്തി ഇൻസൈറ്റ്  ദ് ക്രിയേറ്റീവ് ഗ്രൂപ്പ് വർഷം തോറും നൽകിവരുന്ന ഇൻസൈറ്റ് അവാർഡ് ഇക്കൊല്ലം ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഛായാഗ്രഹണ കുലപതി ശ്രീ മധു അമ്പാട്ടിനു നൽകുന്നു.
ഇരുപത്തി അയ്യായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന ഇൻസൈറ്റ് അവാർഡ് ഫെബ്രുവരി പത്തൊൻപതിനു പാലക്കാട് ലയൺസ് സ്കൂളിൽ വെച്ച് നടക്കുന്ന ആറാമത് കെ. ആർ. മോഹനൻ മെമ്മോറിയൽ അന്തരാഷ്ട ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ സമാപന യോഗത്തിൽ വച്ചു സമ്മാനിക്കും.
ചലച്ചിത്ര സംവിധായകൻ ശ്രീ. എം. പി. സുകുമാരൻ നായർ , ചലച്ചിത്ര നിരൂപകൻ ഡോക്ടർ സി. എസ്. വെങ്കിടേശ്വരൻ, ഇൻസൈറ്റ് ജനറൽ സെക്രട്ടറി ശ്രീ. മേതിൽ കോമളൻകുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ്  ഇൻസൈറ്റിന്റെ എട്ടാമത്തെ ഈ അവാർഡ് നിശ്ചയിച്ചത്.
ഇന്ത്യയിലെയും, പ്രത്യേകിച്ചു കേരളത്തിലെയും, നല്ല സിനിമയ്ക്കുവേണ്ടി ശ്രീ മധു അമ്പാട്ട് നൽകിയ ചരിത്രപരമായ കനപ്പെട്ട സംഭാവനകൾ കണക്കിലെടുത്തതുകൊണ്ടാണ് അദ്ദേഹത്തെ ഈ  അവാർഡിനു പരിഗണിച്ചതെന്നു ജൂറി അഭിപ്രായപ്പെട്ടു.
അഡ്വക്കേറ്റ് ജയപാലമേനോൻ, അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ. എസ്. സേതുമാധവൻ, ജെ.സി. ഡാനിയൽ പുരസ്കാരജേതാവ് ശ്രീ. കെ. പി. കുമാരൻ, ചലച്ചിത്ര ശബ്ദലേഖകൻ ശ്രീ. ടി. കൃഷ്ണനുണ്ണി, , അന്തരിച്ച  ഡോക്യുമെന്ററി സംവിധായകൻ കെ. പി. ശശി , , അന്തരിച്ച ചലച്ചിത്ര നിരൂപക വാസന്തി ശങ്കരനാരായണൻ, ചലച്ചിത്ര സന്നിവേശകൻ ശ്രീ. വി. വേണുഗോപാൽ എന്നിവർക്കാണ് ഇതിനു മുൻപ് ഇൻസൈറ്റ് അവാർഡ് ലഭിച്ചിട്ടുള്ളത്.
എല്ലാ സെപ്തംബര് മാസത്തിലെ രണ്ടാം ശനിയാഴ്ചയും തുടർന്നുള്ള ഞായറാഴ്ചയും ആയി നടത്തുന്ന ഹാഫ് ഹ്രസ്വചിത്രമേള, വീഡിയോ ആല്ബങ്ങൾക്കായി ഡിസംബർ മാസത്തിൽ നടത്തുന്ന ഗാനദൃശ്യ അവാർഡ് , ഫെബ്രുവരി മൂന്നാം ഞായറാഴ്ച നടത്തുന്ന ഡോക്യുമെന്ററി ഫെസ്റ്റിവൽ, പാലക്കാട് ജില്ലയിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ചലച്ചിത്ര പഠന കളരികൾ, ഗ്രാമങ്ങളിൽ നടത്തുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനം എന്നിവ ഇൻസൈറ്റിന്റെ പ്രധാന പരിപാടികളാണ്.
കൂടാതെ ഇൻസൈറ്റ് സ്വന്തമായി നിർമ്മിക്കുന്ന ഹ്രസ്വ ചിത്രങ്ങളും ഹൈക്കു ചിത്രങ്ങളും അനവധി ദേശീയ അന്തർദേശീയ മേളകളിൽ ഇതിനോടകം പ്രദർശിപ്പിച്ചു അംഗീകാരങ്ങൾ നേടുകയും ചെയ്തിട്ടുമുണ്ട്.
കെ.ർ. ചെത്തല്ലൂർ ,
പ്രസിഡന്റ്
Madhu Ambat gets the Insight Award for 2023
The Insight Award given annually by Insight the Creative Group in recognition of overall contribution to the film industry is being presented this year to Sri Madhu Ambat, the patriarch of cinematography in the Indian film industry. Insight Award consisting of twenty five thousand rupees, a plaque and a letter of recognition will be presented to him at the closing session of the 6th K. R. Mohanan Memorial International Documentary Festival at Palghat Lions School, Palakkad, on February 19th.
The eighth Insight Award was decided by a jury comprising of Sri. M. P. Sukumaran Nair, Film Director, Dr. C. S. Venkateswaran, film critic and Sri. Methil Komalankutty Insight General Secretary. The jury noted that Sri. Madhu Ambat was considered for this award in recognition of his historical contribution to good cinema in India, particularly in Kerala.
Those who have received the Insight Award previously include Advocate Jayapalamenon, late film director K. S. Sethumadhavan, J.C. Daniel Laureate Sri. K. P. Kumaran, film sound engineer Sri. T. Krishnanunni, late documentary director K. P. Shashi, late film critic Vasanti Sankaranarayanan and film editor Sri. V. Venugopal.
Other major activities of Insight include the International Haiku Amateur Little Film (HALF) Festival celebrated annually on the second Saturday and following Sunday of September, K.R. Mohanan Memorial International Documentary Festival celebrated annually on the third Sunday of February, Gana-Drishya Award Festival celebrated annually in December, Film Study Classes for the students of Palakkad District and monthly film screening in rural centers in Palakkad District. Besides, Insight has produced several short films and Haiku films which have been screened in film festivals in India and abroad and won great appreciation from film critics.
K. R. Chethallur,
President
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular