Friday, March 29, 2024
HomeIndiaഅദാനി വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരള എം.പിമാര്‍

അദാനി വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരള എം.പിമാര്‍

ന്യൂഡല്‍ഹി : അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടും ഓഹരി വിപണിയില്‍ നടത്തിയ തട്ടിപ്പുകളും പ്രാധാന്യത്തോടെ കാണണമെന്നും വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരളത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി.

എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, എ.എ. റഹീം, ബെന്നി ബഹനാന്‍, എ.എം. ആരിഫ്, ഡോ. വി. ശിവദാസന്‍ എന്നിവരാണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്.

അദാനി വിഷയത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് രാജ്യത്തിനുണ്ടാക്കുന്ന സാമ്ബത്തികവും ധാര്‍മ്മികവുമായ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും എ.എ റഹീം എം.പി ആവശ്യപ്പെട്ടു.

അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടും ഓഹരി വിപണിയില്‍ നടത്തിയ തട്ടിപ്പുകളും പ്രാധാന്യത്തോടെ കാണണമെന്നും വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നും ബെന്നി ബഹനാനും ആവശ്യപ്പെട്ടു.

അദാനി വിഷയത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദാനി ഗ്രൂപ്പില്‍ ഭീമമായ കോടികള്‍ നിക്ഷേപിക്കാന്‍ മുന്‍കൈയെടുത്ത എസ്ബിഐയുടെയും എല്‍ഐസിയുടെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിക്കണമെന്നും എ എം ആരിഫ് എം പി ലോകസഭയില്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular