Thursday, March 28, 2024
HomeIndiaതെലങ്കാനയില്‍ പുതുതായി നിര്‍മ്മിച്ച സെക്രട്ടേറിയേറ്റ് കെട്ടിടത്തില്‍ തീപിടിത്തം

തെലങ്കാനയില്‍ പുതുതായി നിര്‍മ്മിച്ച സെക്രട്ടേറിയേറ്റ് കെട്ടിടത്തില്‍ തീപിടിത്തം

ഹൈദരാബാദ് : തെലങ്കാനയില്‍ പുതുതായി നിര്‍മ്മിച്ച സെക്രട്ടേറിയേറ്റ് കെട്ടിടത്തില്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് കെട്ടിടത്തിന് തീ പിടിച്ചത്.
മരപ്പണികള്‍ക്ക് എത്തിച്ച തടികളിലേക്ക് തീ പടരുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
11 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച്‌ 5 മണിക്കൂര്‍കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ജന്മദിനമായ ഫെബ്രുവരി 17 ന് കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular