Thursday, April 25, 2024
HomeKeralaസാമ്ബത്തിക വളര്‍ച്ച 12.01%, കടക്കെണിയിലും വളര്‍ന്ന് കേരളം , തൊഴിലില്ലായ്മ കുറഞ്ഞു

സാമ്ബത്തിക വളര്‍ച്ച 12.01%, കടക്കെണിയിലും വളര്‍ന്ന് കേരളം , തൊഴിലില്ലായ്മ കുറഞ്ഞു

തിരുവനന്തപുരം: കടുത്ത സാമ്ബത്തിക പ്രതിസന്ധിയും കേന്ദ്രത്തിന്റെ കടമെടുപ്പ് നിയന്ത്രണവും അതിജീവിച്ച്‌ കേരളം ഈ സാമ്ബത്തിക വര്‍ഷം 12.01 ശതമാനം സാമ്ബത്തിക വളര്‍ച്ച കൈവരിച്ചു.

കൊവിഡ് കാലത്ത് നെഗറ്റീവിലേക്ക് ( -8.43) കൂപ്പുകുത്തിയ സ്ഥിതിയില്‍ നിന്നാണ് കുതിച്ചുകയറ്രം. 2012-13ന് ശേഷമുള്ള ഉയര്‍ന്ന വളര്‍ച്ചയാണിത്.

നികുതി നികുതിയേതര വരുമാനം ഈ സാമ്ബത്തിക വര്‍ഷം 19.94 ശതമാനമായി ഉയരുമെന്നും ഇന്നത്തെ ബഡ്ജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടിലുണ്ട്. തൊഴിലില്ലായ്മ 34.9 ലക്ഷത്തില്‍ നിന്ന് 28.4 ലക്ഷമായി കുറഞ്ഞു.

സാമ്ബത്തികനില ഭദ്രമാണ്. കൃഷിയില്‍ 4.6, വ്യവസായത്തില്‍ 3.8, സേവനമേഖലയില്‍ 17.3 ശതമാനം വളര്‍ച്ച നേടി. ആളോഹരി വരുമാനം ദേശീയ ശരാശരിയായ 1.07ലക്ഷത്തിന് മുകളിലാണ്. 1.62ലക്ഷം.

കൊവിഡ് കാലത്ത് വാണിജ്യ, വ്യവസായ മേഖലയ്ക്ക് 20,000 കോടിയുടെ പാക്കേജും ചെറുകിട വ്യവസായങ്ങള്‍ക്ക് 5,650 കോടിയുടെ സഹായവും നല്‍കിയത് വളര്‍ച്ചയ്ക്ക് സഹായിച്ചു. ജനങ്ങള്‍ക്ക് പണമായും തൊഴിലായും ഭക്ഷണമായും സഹായങ്ങള്‍ നല്‍കിയും സഹായകരമായി.

ആസൂത്രണ ബോര്‍ഡും ധനകാര്യവകുപ്പും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വളര്‍ച്ച കണക്കാക്കുന്നത്

മൊത്ത ആഭ്യന്തര ഉത്പാദനം, വ്യവസായ, വാണിജ്യ,വ്യാപാര,കാര്‍ഷിക ഉത്പാദന വര്‍ദ്ധന, ജനങ്ങളുടെ ജീവിതനിലവാരം, ധനകാര്യകമ്മിഷന്‍ നിശ്ചയിച്ച വിലനിലവാരം, വിപണിവില എന്നിവയുടെ ശരാശരി എടുക്കും. ഈ സൂചകങ്ങളിലെല്ലാം കേരളം വളരുകയാണ്.

9.04 ലക്ഷം കോടി

ആഭ്യന്തര ഉത്പാദനം

കഴിഞ്ഞവര്‍ഷം

9.98 ലക്ഷം കോടി

ഈ സാമ്ബത്തികവര്‍ഷം

ആയുര്‍ദൈര്‍ഘ്യം

70 വയസ്

രാജ്യത്ത്

75

കേരളത്തില്‍

മാതൃമരണനിരക്ക് (1000ത്തില്‍)

97 പേര്‍

രാജ്യത്ത്

19

കേരളത്തില്‍

ശിശുമരണനിരക്ക് (1000ത്തില്‍)

28 പേര്‍

രാജ്യത്ത്

6

കേരളത്തില്‍

പൊതുകടം 2.19 ലക്ഷം കോടി

കര്‍ശന ധനകാര്യ മാനേജ്മെന്റിലൂടെ കടത്തിന്റെ തോത് നിയന്ത്രിക്കാനായി. മുമ്ബ് 14.36 ശതമാനത്തിലാണ് ഓരോ വര്‍ഷവും കടം പെരുകിയിരുന്നതെങ്കില്‍ ഇപ്പോഴത് 10.16ലെത്തി. മൊത്ത ആഭ്യന്തര ഉത്പാദനവുമായി താരതമ്യം ചെയ്താണ് കടബാദ്ധ്യത കണക്കാക്കുന്നത്. നിലവില്‍ പൊതുകടം 2.19 ലക്ഷം കോടിയാണ്. 25.90 ശതമാനമായിരുന്നത് 24.26 ആയി താഴ്ന്നു. പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവയില്‍ നിന്നുള്ള ഒന്നേകാല്‍ ലക്ഷം കോടിയുടെ ആഭ്യന്തരകടവും സര്‍ക്കാര്‍ ഗ്യാരന്റി നിന്നിട്ടുള്ള കടങ്ങളും ചേര്‍ത്താല്‍ മൊത്തം ബാദ്ധ്യത 37.13%. ചെലവുകള്‍ക്ക് മുന്‍ഗണനാക്രമം നിയന്ത്രിച്ചും വരുമാനം കൂട്ടിയും ഇത് കുറയ്ക്കാനാകുമെന്ന് പ്രതീക്ഷ.

ദാരിദ്ര്യം കുറഞ്ഞു

ഗ്രാമ, നഗര ഭേദമന്യേ ദാരിദ്ര്യത്തില്‍ ഗണ്യമായി കുറവ്. 1973-74 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ ഗ്രാമ, നഗര ദാരിദ്ര്യ അനുപാതം യഥാക്രമം 59.19%, 62.74%. ഇപ്പോഴത് 7.3, 15.3%.

കൃഷിയില്‍ കുതിപ്പ്

 കൃഷി,അനുബന്ധമേഖലകളിലെ വളര്‍ച്ച 0.24% നിന്ന് 4.64

 ബാങ്കുകളുടെ വായ്പാനിക്ഷേപാനുപാതം 64.74% നിന്ന് 65.85

റവന്യു കമ്മി 2.51നിന്ന് 2.29%

ധനക്കമ്മി-ജി.എസ്.ഡി.പി അനുപാതം 4.57% നിന്ന് 4.11

തനതു നികുതി വരുമാന വളര്‍ച്ചാ വര്‍ദ്ധന 22.41%

വികസന വിഹിതം 15,438.16 കോടിയില്‍ നിന്ന് 17,046.02

പൊതുമേഖലകളുടെ ലാഭം 386കോടി

വളര്‍ച്ചാനിരക്ക്

2012-13….. 13.26

2013-14….. 12.79

2014-15….. 10.22

2015-16….. 9.64

2016-17…. 12.97

2017-18… 10.51

2018-19…. 12.64

2019-20… 8.15

2020-21… -8.43

2021-22.. 12-01

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular