Thursday, April 25, 2024
HomeUSAഅദാനിക്ക് അമേരിക്കയിലും തിരിച്ചടി: ഡൗ ജോണ്‍സ് സുസ്ഥിര സൂചികകളില്‍ നിന്ന് പുറത്താക്കി

അദാനിക്ക് അമേരിക്കയിലും തിരിച്ചടി: ഡൗ ജോണ്‍സ് സുസ്ഥിര സൂചികകളില്‍ നിന്ന് പുറത്താക്കി

ന്യൂയോര്‍ക്ക് : അദാനി ഗ്രൂപ്പിന് കനത്ത ആഘാതമേല്‍പിച്ച്‌ യു.എസ് ഓഹരിസൂചികയായ ഡൗ ജോണ്‍സ്. അദാനി ഗ്രൂപ്പിന്റെ മുന്‍നിര കമ്ബനിയായ അദാനി എന്റര്‍പ്രൈസസിനെ ഫെബ്രുവരി 7 മുതല്‍ ഡൗ ജോണ്‍സ് സുസ്ഥിര സൂചികകളില്‍ നിന്ന് പുറത്താക്കി.

ഓഹരിവിപണിയിലെ അദാനിയുടെ കള്ളക്കളികള്‍ ഹിന്‍ഡന്‍ബര്‍ഗ് തുറന്നുകാട്ടിയതിന്റെ തിരിച്ചടിയില്‍ അദാനി ഗ്രപ്പ് പകച്ചുനില്‍ക്കെയാണ് പുതിയ തീരുമാനം.

മാധ്യമങ്ങളുടെയും ഓഹരി ഉടമകളുടെയും വിശകലനത്തെ തുടര്‍ന്നാണ് അദാനി എന്റര്‍പ്രൈസസിനെ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തതെന്ന് എസ് ആന്റ് പി ഡൗ ജോണ്‍സ് ഇന്‍ഡക്സസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ ജനുവരി 24 നാണ് അദാനി ഗ്രൂപ്പിനെതിരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദശാബ്ദങ്ങളായി കമ്ബനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികള്‍ പ്ലെഡ്ജ് ചെയ്ത് വലിയ തോതില്‍ കടം വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് ഓഹരിവിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട അദാനി ഗ്രൂപ്പിന് 108 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. അദാനി ഗ്രൂപ്പിന്റെ 20,000 കോടി രൂപയുടെ തുടര്‍ ഓഹരി വില്‍പന (എഫ്.പി.ഒ) കഴിഞ്ഞ ദിവസം രാത്രി റദ്ദാക്കിയിരുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാര്‍ഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണ് ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണമെന്നായിരുന്നു അദാനിയുടെ പ്രതികരണം. ‘ഓഹരി വിപണിയിലെ കള്ളക്കളികളടക്കമുള്ള ആരോപണങ്ങള്‍ കളവല്ലാതെ മറ്റൊന്നുമല്ല. ഹിന്‍ഡന്‍ബര്‍ഗിന് സാമ്ബത്തിക നേട്ടമുണ്ടാക്കാന്‍ ഗൂഢോദ്ദേശ്യത്തോടുള്ളതും വ്യാജ വിപണി സൃഷ്ടിക്കാനുമുള്ളതാണ് റിപ്പോര്‍ട്ട്. അദാനി എന്റര്‍പ്രൈസസ് തുടര്‍ ഓഹരി വില്‍പന തുടങ്ങുന്ന സമയത്തുതന്നെ റിപ്പോര്‍ട്ട് വന്നത് ഹിന്‍ഡന്‍ബര്‍ഗിന്റെ വിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യുന്നതാണ്. ഓഹരി വിപണിയില്‍ ഇടപെടുന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ഇടപെടല്‍ വ്യാജ വിപണി സൃഷ്ടിക്കാനുള്ള ശ്രമമാണ്’ എന്നായിരുന്നു അദാനി ഗ്രൂപിന്റെ വിശദീകരണം.

എന്നാല്‍, തട്ടിപ്പിനെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ലെന്ന് അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ മറുപടി നല്‍കി. ലോകത്തെ അതിസമ്ബന്നരില്‍ ഒരാളാണ് ചെയ്യുന്നതെങ്കില്‍ പോലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular