Thursday, March 28, 2024
HomeIndiaആന്ധ്രാപ്രദേശില്‍ ടിഡിപി നേതാവിന് വെടിയേറ്റു

ആന്ധ്രാപ്രദേശില്‍ ടിഡിപി നേതാവിന് വെടിയേറ്റു

ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ ടിഡിപി നേതാവിന് വെടിയേറ്റു. റോംപിചെര്‍ള മണ്ഡലം പ്രസിഡന്‍റ് വെണ്ണ ബാലകോടി റെഡ്ഡിക്കാണ് വെടിയേറ്റത്.
വ്യാഴാഴ്ച രാത്രിയാണ് മൂന്നംഗസംഘം വീട്ടില്‍ കയറി റെഡ്ഡിക്ക് നേരെ വെടിയുതിര്‍ത്തത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമിസംഘത്തെ പോലീസ് പിടികൂടി‌യിട്ടുണ്ട്. ആക്രമത്തിന് പിന്നില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസാണെന്ന് ടിഡിപി നേതൃത്വം ആരോപിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular